Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരം കോടിയുടെ പുതിയ...

ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെ.എഫ്​.സി വിപണിയിലേക്ക്

text_fields
bookmark_border
ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെ.എഫ്​.സി വിപണിയിലേക്ക്
cancel

കോട്ടയം: സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ഉണർവേകാനായി ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണിത്.

ആയിരം കോടി രൂപയും കൂടി ആകുമ്പോൾ ഈ വർഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വർഷം മൊത്തത്തിൽ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടത്തിലെത്തുക എന്ന് കെ.എഫ്​.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡി​െൻറ പശ്ചാത്തലത്തിൽ, ഉദാരമായ വായ്പകൾ നൽകാൻ മടിച്ചു നിൽക്കുന്നിടത്താണ് കെ.എഫ്​.സിയുടെ ഈ ആകർഷക നീക്കം.

കൊളാട്ടെറൽ സെക്യൂരിറ്റി ഇല്ല

ബാങ്കുകൾ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറൽ സെക്യൂരിറ്റി കൂടി വാങ്ങുമ്പോൾ, കെ.എഫ്.സി ഉദാരവും ലളിതവുമായ സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. തന്മൂലം ഈട് കുറവുള്ള സംരംഭകർക്കും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിന് കാരണമാകുന്നു.

സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത സംരംഭകർക്ക് ഇനി മുതൽ തേർഡ് പാർട്ടി സെക്യൂരിറ്റിയും കെ.എഫ്​.സിയിൽ നൽകാം. നിയമങ്ങളിൽ അതിനുള്ള മാറ്റം വരുത്തിയതായി കെ.എഫ്​.സി അറിയിച്ചു.

സംരംഭക വികസന പദ്ധതി

യാതൊരു ഈടും ഇല്ലാതെയാണ് കെ.എഫ്.സി ലക്ഷം വരെയുള്ള വായ്പകൾ സംരംഭക വികസന പദ്ധതിയിൽ അനുവദിക്കുന്നത്. ഇതിൽ പതിനായിരത്തിൽപരം അപേക്ഷകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇതു​ കൂടാതെയാണ് സാധാരണ സ്കീമിൽ ആയിരം കോടി രൂപ കൂടി പുതിയതായി കെ.എഫ്​.സി അനുവദിക്കുന്നത്.

കോവിഡ് 'അധിക വായ്പാപദ്ധതി'

ഇപ്പോഴുള്ള സംരംഭകർക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നൽകുന്ന 20 ശതമാനം 'അധിക വായ്പാ പദ്ധതി'യുടെ കാലാവധി അടുത്ത വർഷം മാർച്ച്‌ 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയിൽ ഇതുവരെ 379 സംരഭർക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകർക്കു അവരുടെ വായ്‌പകൾ പുനക്രമീകരിക്കാനും (Restrucuring) അവസരം നൽകും. പലിശ കുടിശ്ശികകൾ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും (Interest Funding) നൽകും.

കോവിഡ്​ പശ്ചാത്തലത്തിൽ, ബാങ്കുകളെപോലെ കെ.എഫ്.സിയും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ദിനം പ്രതി പലിശ തിരിച്ചടവ് വരുമാനത്തിൽ തുച്ഛമായ തുക ലഭിക്കുമ്പോൾ വായ്പാ വിതരണം വഴി ദിവസവും ചിലവഴിക്കുന്നത് കോടികളാണ്.

ചിലരെങ്കിലും വിചാരിക്കുന്നത് പോലെ സർക്കാർ പണമല്ല കെ.എഫ്.സി വായ്പയായി വിതരണം ചെയ്യുന്നത്. ബാങ്കുകളിൽ നിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്താണ് സംരംഭകകർക്ക് കെ.എഫ്.സി പണം നൽകുന്നത്. കോവിഡ് കാലത്തും ബാങ്കുകൾ കെ.എഫ്.സിക്ക് ഇളവുകളോ മോറട്ടോറിയമോ അനുവദിച്ചിട്ടില്ല. മോറാട്ടോറിയത്തിനും കൂട്ടുപലിശ ഇളവുകൾക്കുമായി കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് അനുവദിച്ചുകൊടുത്ത സഹായങ്ങൾ ഒന്നും തന്നെ കെ.എഫ്.സിക്ക് ലഭിച്ചതുമില്ല. എന്നിട്ടും മേൽപറഞ്ഞ ആനുകൂല്യങ്ങൾ കെ.എഫ്.സി സംരംഭർക്ക് നൽകുകയുണ്ടായെന്നു സി.എം.ഡി അറിയിച്ചു.

സിബിലിൽ വിവരങ്ങൾ കൈമാറി

പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ കോർപറേഷ​െൻറ വായ്പ തിരിച്ചടവിൽ വർധന ഉണ്ടായി. മുമ്പുള്ള മാസങ്ങളിൽ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോൾ, നവംബർ മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. അതായതു 95% പേരുടെയും വിവരങ്ങൾ കൈമാറി. കേരള സർക്കാരി​െൻറ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ വ്യക്തി വിവരങ്ങൾ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെ എഫ്.സി.

സിനിമാ വായ്പ

മുൻ കാലങ്ങളിൽ സിനിമ വ്യവസായത്തിന് നൽകിയ വായ്പകൾ ഭൂരിഭാഗവും കിട്ടാക്കടമായി മാറിയിരുന്നു. എന്നാൽ, തീയറ്ററുകൾ നിശ്ചലമായ വേളയിൽ സിനിമാ വ്യവസായത്തിനു ഉണർവേകാൻ പ്രൊഡ്യൂസേഴ്​സ് അസോസിയേഷനുമായി സഹകരിച്ച്​ വ്യവസ്ഥകളോടെ സിനിമകൾക്കുള്ള വായ്പകൾ പുനരാരംഭിക്കുവാനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Financial CorporationKFC
Next Story