Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക്​ ഇനി...

ശബരിമലയിലേക്ക്​ ഇനി കെ.എഫ്​.ഡി.സിയുടെ ഏലക്ക

text_fields
bookmark_border
ശബരിമലയിലേക്ക്​ ഇനി കെ.എഫ്​.ഡി.സിയുടെ ഏലക്ക
cancel

കോട്ടയം: ശബരിമലയി​ലെ അരവണ നിർമാണ ആവശ്യങ്ങൾക്കായി ​കേരള ഫോറസ്റ്റ്​ ഡെവലപ്​മെന്‍റ്​ കോർപറേഷന്‍റെ (കെ.എഫ്​.ഡി.സി) ഏലക്ക വിതരണം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ധാരണയായതായി ചെയർപേഴ്​സൻ ലതിക സുഭാഷ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

12,000 കിലോ ഏലക്കയാണ്​ ദേവസ്വംബോർഡ്​ ആവശ്യപ്പെടുന്നത്​. നിലവിലെ സാഹചര്യത്തിൽ 6000 കിലോ ജൈവഏലക്ക ലഭ്യമാക്കാൻ കോർപറേഷന്​ സാധിക്കും. ഭാവിയിൽ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ. മാനന്തവാടി മുതൽ തിരുവനന്തപുരം വരെ ആറ്​ ഡിവിഷനുകളാണ്​ കെ.എഫ്​.ഡി.സിക്കുള്ളത്​. കോവിഡ്​ കാലത്ത്​ പ്രതിസന്ധി അനുഭവപ്പെട്ടെങ്കിലും 2021-’22 വർഷത്തിൽ 13.21 കോടിയുടെയും 2022-’23 കാലഘട്ടത്തിൽ 30.67 കോടിയുടെയും വിറ്റുവരവാണുണ്ടായത്​.

കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്ക്​ പരിശോധിച്ചാൽ ഒരുകോടി രൂപയുടെ ലാഭത്തിലാണ്​ കോർപറേഷൻ ഇപ്പോഴുള്ളത്​. ഗവി ഡിവിഷനിൽ നിന്നാണ്​ ഏറെ വരുമാനം ലഭിക്കുന്നതും. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്​ നിരവധി പദ്ധതികളാണ്​ ആവിഷ്​കരിച്ചുവരുന്നത്​. അതിനുപുറമെ കോട്ടയം നാഗമ്പടത്തുള്ള കെ.എഫ്​.ഡി.സിയുടെ 35 സെന്‍റ്​ സ്ഥലത്ത്​ വനവുമായി ബന്ധപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടത്താൻ ലക്ഷ്യമിട്ടുള്ള ആർട്ട്​ ഗാലറി ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്​ -ലതിക സുഭാഷ്​ പറഞ്ഞു.

കെ.എഫ്​.ഡി.സി എം.ഡി ജോർജി പി.​ മാത്തച്ചൻ, ബോർഡ്​ അംഗങ്ങളായ കെ.എസ്​. ജ്യോതി, പി.ആർ. ഗോപിനാഥ്​, അബ്​ദുൽ റസാഖ്​ മൗലവി എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamomsabarimala
News Summary - KFDC cardamom to sabarimala
Next Story