കെ-ഫോണും ഇടപാടുകളും സംശയനിഴലിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ നിരക്കിൽ ഇന്‍റർനെറ്റ് ലഭ്യത ഉറപ്പുവരുത്തൽ ലക്ഷ്യമിട്ട് ആരംഭിച്ച കെ-ഫോൺ ഇടപാടുകളും സംശയനിഴലിലേക്ക്. ടെൻഡർ വിളിച്ചതിനെക്കാൾ കൂടിയ തുകക്ക് ടെൻഡർ നൽകിയെന്നാണ് ആരോപണം. 1028 കോടി രൂപക്ക് നിശ്ചയിച്ചെങ്കിലും ടെൻഡർ നൽകിയത് 1531 കോടിക്കാണ്.
കാലവർഷത്തിന് മുമ്പ് പദ്ധതി തീരണമെങ്കിൽ കരാർ നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നത് ചൂണ്ടിക്കാട്ടി, മന്ത്രിസഭ തീരുമാനത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് കരാർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രിസഭ ഈ വർധിപ്പിച്ച തുകക്കുള്ള ടെൻഡറിന് അനുമതി നൽകി.
ആദ്യം നിശ്ചയിച്ചതിനെക്കാൾ 49 ശതമാനം വർധിപ്പിച്ചാണ് ടെൻഡർ നൽകിയത്. മൂന്ന് കൺസോർട്യങ്ങളാണ് ടെൻഡറിൽ പെങ്കടുത്തത്. ബെല്ലിന് പുറമെ 1729, 2853 കോടി വീതമാണ് മറ്റ് കൺസോർട്യങ്ങൾ ക്വോട്ട് ചെയ്തത്. ഇതിൽ ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത കൺസോർട്യത്തിനാണ് ടെൻഡർ നൽകിയത്. സർക്കാർ നിശ്ചയിച്ച തുക കുറവാകുകയും കൺസോർട്യം മുന്നോട്ടുവെച്ച തുക കൂടുകയും ചെയ്ത സാഹചര്യത്തിൽ നിരവധി ഫയൽ നടപടികൾ നടന്നു.
കെ-ഫോണിൽ ഏഴു വർഷത്തേക്ക് മെയിന്‍റനൻസ് മാത്രമായി 363 കോടി വകയിരുത്തി. അത് ഉൾപ്പെടെയാണ് ടെൻഡർ. അതേസമയം 2017 മേയിൽ പദ്ധതിക്ക് പ്രാഥമിക ഭരണാനുമതി നൽകിയപ്പോൾ, പ്രതിവർഷ പ്രവർത്തന ചെലവായി 104 കോടി രൂപ ഏഴുവർഷത്തേക്ക് കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്ക് മാത്രമാണ് നിശ്ചയിച്ചത്. ഇതാണ് പ്രാഥമിക ഭരണാനുമതിയിൽ തുക 1028 കോടിയാകാൻ കാരണമെന്നാണ് ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
കെ-ഫോണില്‍നിന്ന് സര്‍ക്കാറിന് വലിയ ലാഭമില്ല. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വകാര്യ കമ്പനിക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. സർവിസ് പ്രൊവൈഡർ (ഐ.എസ്.പി) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും ഇന്‍റർനെറ്റ് സേവനദാതാക്കളുടെ സഹകരണമില്ലാതെ കണക്ഷനെത്തിക്കാൻ കഴിയില്ല. ഓരോ ജില്ലയിലും ഓരോ സേവനദാതാക്കൾക്ക് കരാർ നൽകും.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് എന്നതിനൊപ്പം സ്വകാര്യ സേവനദാതാക്കൾക്ക് ഓപ്റ്റിക്കൽ ഫൈബർ ശൃംഖല വാടകക്ക് നൽകാനുമാണ് ആലോചിക്കുന്നത്. ‘ലീസ് ടു ലൈൻ’ എന്നാണ് പേര്.
നിലവിൽ 48 ഫൈബറുകളാണ് കേബിൾ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20 മുതൽ 22 ഫൈബർ ലൈനുകളാണ് വേണ്ടിവരിക. ശേഷിക്കുന്ന 26 ലൈനുകളാണ് വരുമാനം പ്രതീക്ഷിച്ച് സ്വകാര്യ ഇന്‍റർനെറ്റ് സേവനദാതാക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.