മുൻ കേരള വോളിബാൾ ടീം ക്യാപ്റ്റൻ കെ.ജി. ഗോപാലകൃഷ്ണൻ നായർ
text_fieldsതൊടുപുഴ: മുൻ കേരള വോളിബാൾ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന കാഞ്ഞാർ കുന്നത്താ നിക്കൽ വീട്ടിൽ കെ.ജി. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. മൂലമറ്റം ഗവ. വൊക്കേഷനൽ ഹയർ സെ ക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി, ഇടുക്കി ജില്ല സ്പ ോർട്സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1958-’59ൽ കേരള വോളിബാൾ ട ീമിെൻറ ക്യാപ്റ്റനായിരുന്നു അദ്ദേഹം. മക്കൾ: പ്രിൻസി (എൽ.പി.ജി.എസ്, തൃപ്പൂണിത്തുറ), ജാൻസി (പഞ്ചാബ് നാഷനൽ ബാങ്ക്), പ്രിൻസ് (കാനഡ), ലിനു. മരുമക്കൾ: വേണുഗോപാൽ (ജനത മാഷിൻസ്), സുരേഷ് (കേന്ദ്രീയ വിദ്യാലയം), നീതു (കാനഡ), ശ്രീകാന്ത് (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
സ്മാഷുകളുടെ ലോകത്ത് ഇനി കെ.ജിയില്ല
കാഞ്ഞാർ: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം. കാഞ്ഞാർ പഴയ പൊലീസ് സ്റ്റേഷന് എതിർവശത്ത് കയറുകൊണ്ട് മെടഞ്ഞെടുത്ത നെറ്റിന് കീഴിൽ പന്ത് തട്ടിയിരുന്നവരുടെ അരികിലേക്ക് കളിമോഹവുമായി ഒരു പത്തുവയസുകാരൻ എത്തി. ആദ്യം പന്ത് പെറുക്കാനായിരുന്നു യോഗം. ചേട്ടന്മാരുടെ കളി കഴിഞ്ഞു കിട്ടിയ അവസരം മുതലെടുത്ത് കളി തുടങ്ങിയ കൊച്ചുപയ്യൻ 20 ാം വയസിൽ ട്രാവന്‍കൂര്‍ യൂനിവേഴ്‌സിറ്റി ടീമിലിടം പിടിച്ചു. രണ്ട് വർഷം കഴിഞ്ഞ് സംസ്ഥാന വോളിബാൾ ടീമിെൻറ അമരക്കാരനായി. കേരള വോളിബാളിെൻറ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച കെ.ജി. ഗോപാലകൃഷ്‌ണന്‍ നായര്‍ എന്ന കെ.ജി വിടവാങ്ങുേമ്പാൾ ഓർമകൾക്ക് സ്വാതന്ത്ര്യ സമരകാലത്തോളം പഴക്കമുണ്ട്.
ഇടുക്കി ജില്ലയിലെ ഫുട്ബാളിെൻറ ഈറ്റില്ലമായ കാഞ്ഞാറിൽ വിജിലൻറ് ക്ലബിെൻറ ഒാരോ നേട്ടത്തിനും പിന്നിൽ ഗോപാലകൃഷ്ണൻ നായരുടെ സ്മാഷുകളുണ്ടായിരുന്നു. എച്ച്.എം.സി (ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യന്‍) എന്നായിരുന്നു കാഞ്ഞാറിലെ ആദ്യ വോളിബാൾ ടീമിെൻറ പേര്. മതസൗഹാർദം ലക്ഷ്യമിട്ടുള്ള പേരായിരുന്നെങ്കിലും കളിയിൽ ജാതിമത ചിന്തകൾ വരരുതെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് കെ.ജിയുടെ കാലഘട്ടത്തിൽ വിജിലൻറ് ക്ലബ് എന്ന് പുനർനാമകരണം ചെയ്തത്. മറ്റ് സ്ഥലങ്ങളിലെ ടീമുകളെ കത്ത് നൽകി വെല്ലുവിളിച്ച് മത്സരത്തിന് ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു അന്ന്. വേഴങ്കാനം അപ്പച്ചെൻറ നേതൃത്വത്തിലുള്ള കരുത്തരായ വേഴങ്കാനം ടീമിനെ വെല്ലുവിളിക്കാൻ പോയി ഹീറോയിസം കാണിച്ച താരമാണ് ഗോപാലകൃഷ്ണൻ.
കാഞ്ഞാർ വിജിലൻറ് ക്ലബ് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് കാലെടുത്ത് വെച്ചത് അദ്ദേഹം കളിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു. ശക്തരായ കേരള പൊലീസ് ടീമിനെ പോലും അട്ടിമറിക്കാൻ കെൽപുള്ള ടീമായി വിജിലൻറ് മാറി. 1959ലാണ് കേരള ടീമിെൻറ നായകത്വം ഏറ്റെടുത്തത്. 1973ൽ ഇടുക്കി ജില്ല വോളിബാൾ അസോസിയേഷന്‍ രൂപവത്കരിച്ചപ്പോൾ പ്രഥമ സെക്രട്ടറിയായി. രണ്ട് വർഷത്തിന് ശേഷം കാഞ്ഞാറിൽ ആദ്യമായി ഫ്ലഡ് ലൈറ്റ് ടൂർണമെൻറും എത്തിച്ചു. കളിനിർത്തിയിട്ടും അദ്ദേഹം കളം വിട്ടില്ല. പരിശീലകെൻറ കുപ്പായമണിഞ്ഞ് നിരവധി ശിഷ്യന്മാരെ വളർത്തിയെടുത്തു. ഇവരിൽ പലരും ദേശീയ ടീമിൽ ഇടംപിടിച്ചു.
1980 മുതൽ 89 വരെ സംസ്ഥാന വോളിബാള്‍ അസോസിയേഷനെ നയിച്ചു. 1992ല്‍ മൂലമറ്റം ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.