തുടരുന്ന അവഗണന; ഡോക്ടർമാർ വഞ്ചനദിനമാചരിക്കുന്നു
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകളിലെ േഡാക്ടർമാർ കേരള ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷെൻറ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനദിനം ആചരിക്കുന്നു.
ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞ സെപ്റ്റംബർ 11ന് പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ഭൂരിഭാഗം മെഡിക്കൽ കോളജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകാത്ത സാഹചര്യത്തിലാണ് ഒരുവർഷം തികയുന്ന ഇൗ സെപ്റ്റംബർ 11ന് സമരം. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള 'ഇ-പ്രതിഷേധ'മാണ് കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുള്ളത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിലുള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിലുള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ആവശ്യങ്ങളിൽ ന്യായമായ തീരുമാനം സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷമായ സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ 2016ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ നാല് വർഷം വൈകി 2020ലാണ് ലഭ്യമായത്. എന്നാൽ ഭൂരിഭാഗത്തിനും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല. പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ല. സർക്കാറിെൻറ അവഗണനപരമായ ഇത്തരം സമീപനത്തിനെതിരെയാണ് വഞ്ചദിനമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ.എസ്. ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.