ശമ്പളം സ്വയം കൂട്ടി ഖാദി ബോര്ഡ്സെക്രട്ടറി; വർധിപ്പിച്ചത് ഒരുലക്ഷം
text_fieldsതിരുവനന്തപുരം: സ്വന്തം ശമ്പളം ഒരുലക്ഷം രൂപ കൂട്ടി ഖാദി ബോര്‍ഡ് സെക്രട്ടി കെ.എം. രതീഷിെൻറ ഉത്തരവ്. മാസശമ്പളം മുൻകാല പ്രാബല്യത്തോടെ 70,000 ത്തിൽ നിന്ന് 1.70 ലക്ഷമായാണ് വർധിപ്പിച്ചത്. ശമ്പളം വർധിപ്പിക്കാൻ േബാർഡ് യോഗം തീരുമാനിച്ചതാണെന്നും അതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അദ്ദേഹത്തിെൻറ നിലപാട്.
പക്ഷേ, ധനവകുപ്പിെൻറ അനുമതിയില്ലാതെയാണ് കെ.എം. രതീഷ് ഉത്തരവിറക്കിയതെന്നും ചുണ്ടിക്കാട്ടപ്പെടുന്നു. ഖാദി ബോർഡ് മുൻ സെക്രട്ടറിയുടെ ശമ്പളം 80,000 രൂപയായിരുന്നു. എന്നാൽ, തനിക്ക് രണ്ട് ലക്ഷത്തിലധികം രൂപ വേണമെന്ന് ആവശ്യപ്പെട്ട് രതീഷ് വ്യവസായവകുപ്പിന് കത്തെഴുതിയിരുന്നു.
വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ളവർ പെങ്കടുത്ത ബോർഡ് യോഗത്തിൽ സെക്രട്ടറിയുടെ ശമ്പളവർധനയും അജണ്ടയായി അവതരിപ്പിക്കപ്പെട്ടു. ഒരു ലക്ഷം രൂപ വർധിപ്പിക്കാമെന്ന നിലയിൽ മന്ത്രി അഭിപ്രായപ്പെടുകയും ചെയ്തത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.