Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ ഷായുടെ...

അമിത്​ ഷായുടെ വിമാനത്തിന്​ അനുമതി നല്‍കിയത് നിയമാനുസൃതമെന്ന്​ ‘കിയാൽ’

text_fields
bookmark_border
അമിത്​ ഷായുടെ വിമാനത്തിന്​ അനുമതി നല്‍കിയത് നിയമാനുസൃതമെന്ന്​ ‘കിയാൽ’
cancel

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ അമിത് ഷായുടെ വിമാനത്തിനിറങ്ങാന്‍ അനുമതി നല്‍കിയത് സർക്കാർ അല്ലെന്നും കണ്ണൂര്‍ അന്താരാഷ്​ട്ര വിമാനത്താവള കമ്പനിയാണെന്നും ‘കിയാല്‍’ അധികൃതര്‍ അറിയിച്ചു.

ഷെഡ്യൂള്‍ഡ് ​ൈഫ്ലറ്റ്​ ഡിസംബര്‍ ആറിനു​ശേഷമാണ് അനുവദിക്കുന്നതെങ്കിലും ലൈസൻസ്​ ലഭിച്ചതിനാൽ നോണ്‍ ഷെഡ്യൂള്‍ഡ് ​ൈഫ്ലറ്റുകൾക്ക്​ ആര് അഭ്യര്‍ഥിച്ചാലും കമ്പനിക്ക് അനുമതി നല്‍കാം. ചെലവ് വിമാന കമ്പനികള്‍ വിമാനത്താവള കമ്പനിക്ക് നല്‍കണം. അമിത് ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി ചെലവ്​ നല്‍കുകയും ചെയ്​തു. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ​ൈഫ്ലറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്​. ഡിസംബര്‍ ആറുവരെ നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തിൽ ആവശ്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി നല്‍കുമെന്നും ‘കിയാല്‍’ വാർത്തക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാറി​​​െൻറ കാലത്ത്​ പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ മിക്ക ജോലികളും ബാക്കിയായിരുന്നു. അന്ന് റണ്‍വേ 2300 ഓളം മീറ്റര്‍ മാത്രമാണ് നിർമിച്ചിരുന്നത്​. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തി​​​െൻറ പണി പോലും 50 ശതമാനം മാത്രമായിരുന്നു പൂര്‍ത്തിയായത്. ഇടത്​ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്​ ഇവ പൂര്‍ത്തിയാക്കിയതും ലൈസന്‍സ്​ ലഭിച്ചതെന്നും ‘കിയാലി​’​​െൻറ അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsamith shahKannur international airport
News Summary - KIal on Amith shah Visit-Kerala News
Next Story