Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2019 5:34 PM GMT Updated On
date_range 28 Nov 2019 5:34 PM GMTകിയാൽ: സി.എ.ജി ഒാഡിറ്റ് ബാധകമല്ലെന്ന സർക്കാർ വാദം തള്ളി കേന്ദ്രം
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സി.എ.ജി ഒാഡിറ്റ് ബാധകമായ കമ്പനിയല്ലെന്ന സംസ ്ഥാന സർക്കാർ വാദം കേന്ദ്രം തള്ളി. 63 ശതമാനം ഒാഹരി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾക ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര കമ്പനി മന്ത്രാലയം കിയാൽ സർക്കാർ കമ്പനിക്ക് തുല ്യമാണെന്ന് നിലപാടെടുത്തു. കിയാലിലെ സി.എ.ജി ഒാഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന ്നും ഒാഡിറ്റ് തടസ്സപ്പെടുത്തിയതിന് പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്നും സംസ്ഥാന സർക്കാറിനും കിയാലിനും കേന്ദ്രം കത്തയച്ചതായാണ് വിവരം.
കിയാൽ കൊച്ചി വിമാനത്താവള കമ്പനി പോലെയാണെന്നും സി.എ.ജി ഒാഡിറ്റ് അനുവദിക്കാനാവില്ലെന്നും നേരത്തേ സർക്കാർ നിലപാടെടുത്തിരുന്നു. പിന്നീട് മന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ നടത്തിയ വിശദീകരണം 2017 ഏപ്രിൽ ഒന്നുമുതൽ പുതിയ കേന്ദ്ര കമ്പനി നിയമം നിലവിൽവന്നെന്നും ഇതിൽ 1956ലെ കമ്പനി നിയമത്തിലെ 619 (ബി)ക്ക് തുല്യമായ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകളുടെ നിക്ഷേപം കൂടി കൂട്ടിയാണ് സർക്കാർ കമ്പനിയാണോ എന്ന് മുൻനിയമപ്രകാരം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ സർക്കാറിെൻറ നേരിട്ടുള്ള ഒാഹരി 50 ശതമാനം ഉണ്ടെങ്കിൽ മാത്രമേ സർക്കാർ കമ്പനി എന്ന ഗണത്തിൽ പെടുകയുള്ളൂവെന്നും അത് പ്രകാരം സി.എ.ജി ഒാഡിറ്റ് ബാധകമല്ലാത്ത കമ്പനിയാണ് കിയാലെന്നും ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഒാഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഒാഡിറ്റിനുള്ള നിയമപരമായ അധികാരം സി.എ.ജിക്കാണെന്നും വ്യക്തമാക്കിയാണ് ഇപ്പോൾ കമ്പനികാര്യ മന്ത്രാലയം കത്തയച്ചിരിക്കുന്നത്. സി.എ.ജി ഒാഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. ഒാഡിറ്റർമാെര കിയാൽ തടയുന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അക്കൗണ്ടൻറ് ജനറൽ കത്തയച്ചിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഇടപെട്ടു. നിയമം ലംഘിച്ച് ഒാഡിറ്റ് തടസ്സപ്പെടുത്തുന്നെന്ന് സി.എ.ജി അറിയിച്ചതോടെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കത്തയച്ചത്.
ഓഡിറ്റ് നിഷേധം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടി വേണം –വി.ഡി. സതീശന്
കൊച്ചി: 2016-2018 കാലഘട്ടത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കിയാല്‍) സി.എ.ജിയുടെ ഓഡിറ്റ് നിഷേധിച്ച ചെയര്‍മാനായ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന് എം.എല്‍.എ. സി.എ.ജിയുടെ ഓഡിറ്റ് നടപ്പാക്കാൻ വിമാനത്താവള അധികൃതര്‍ക്ക് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം നിര്‍ദേശം നല്കിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2016-17ലെയും 2017-18ലെയും ഓഡിറ്റ് നിഷേധിച്ചതിെൻറ പേരില്‍ മുഖ്യമന്ത്രിയെയും ബോര്‍ഡ് അംഗങ്ങളായ അഞ്ച് മന്ത്രിമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കമ്പനി നിയമം അനുശാസിക്കുന്നുണ്ട്. 32.86 ശതമാനം കേരള സര്‍ക്കാറിനും 31.93 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് കോര്‍പറേറ്റ്കാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ, സ്വകാര്യകമ്പനിയാണെന്നും സി.എ.ജി ഓഡിറ്റ് ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണെന്നും സതീശന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story