കിച്ചുവിെൻറ താളത്തിന് താരങ്ങളുടെ സമ്മാനപ്പെരുമഴ
text_fieldsതിരൂർ: മാർബിൾ കഷണത്തിൽ പേനകൊണ്ട് മണിച്ചിത്രത്താഴിലെ പാട്ടിന് താളമിട്ട ആറ് വയസ്സുകാരൻ അഭിഷേക് എന്ന കിച്ചുവിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ കണ്ട് കഴിഞ്ഞയാഴ്ച നടൻ ഉണ്ണി മുകുന്ദെൻറ സമ്മാനമായി ഒരു ഡ്രം സെറ്റുതന്നെ കിച്ചുവിനെ തേടി എത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് നടൻ ജയറാമിെൻറ സമ്മാനമായി ചെണ്ടയും എത്തിയത്. കിച്ചുവിെൻറ വലുപ്പത്തിന് പ്രത്യേകമായി തയാറാക്കിയ ജയറാം നൽകിയ ചെണ്ടയുമായി ബി.പി. അങ്ങാടി പാറശ്ശേരിയിലെ വീട് തേടിയെത്തിയത് സംവിധായകൻ വിജീഷ് മണിയാണ്. റിലീസ് ചെയ്യാനിരിക്കുന്ന ജയറാം ചിത്രമായ സംസ്കൃത സിനിമ 'നമോ'യുടെ സംവിധായകനാണ് വിജീഷ്.
സുഹൃത്തുക്കളായ ബാബു ഗുരുവായൂരും മുനീർ കൈനിക്കരയും കൂടെ അനുഗമിച്ചു. ബി.പി. അങ്ങാടി പാറശ്ശേരിയിലെ കൺസ്ട്രക്ഷൻ ജോലിക്കാരനായ കറുത്തോട്ടിൽ സുമേഷ്-ശ്രീവിദ്യ ദമ്പതികളുടെ മൂത്ത മകനാണ് ഈ കൊച്ചുമിടുക്കൻ. അയൽവാസികളായ ബാൻഡ്വാദ്യകലാകാരന്മാരായ സഹോദരങ്ങൾ സുജനും സുഭാഷും കൊട്ടി പരിശീലിക്കുന്നത് കേട്ട് സ്വയം പരീക്ഷണം നടത്തുകയായിരുന്നു കിച്ചു. മാർബിൾ കഷണത്തിൽ പേനകൊണ്ട് മണിച്ചിത്രത്താഴിലെ പാട്ടിന് താളമിടുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കിച്ചുവിനെ തേടി സമ്മാനപ്പെരുമഴയെത്തിയത്. ജയറാമിെൻറ ചെണ്ടകൂടി എത്തിയതോടെ വീട്ടിൽ താളപ്പെരുമഴ തീർക്കുകയാണീ കൊച്ചുമിടുക്കൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.