ഒരുമാസത്തിനിടെ കാണാതായ കുട്ടികൾ 90; 47പേരെ കണ്ടെത്തി
text_fieldsകൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിക്കുന്നതിനിടെ ഞായറാഴ്ച ഉൾപ്പെടെ 30 ദിവസത്തിനുള്ളിൽ കാണാതായത് 90 പേരെ. ഇവരിൽ 47 പേരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞതായാണ് സർക്കാർ രേഖകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ കാണാതായ രണ്ടുപേരെ തിരിച്ചെത്തിച്ചു.
2017 ഫെബ്രുവരി മുതൽ 2018 ഫെബ്രുവരി 11 വരെ 1406 കുട്ടികളെയാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കാണാതായത്. ഇവരിൽ 663 പേരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായി. 743 പേർക്കായി അന്വേഷണം തുടരുകയാണ്.
2013ൽ കാണാതായ 1208 കുട്ടികളിൽ 1188 പേരെ കണ്ടെത്തി. 20 പേരെക്കുറിച്ച് വിവരമില്ല. 2014ൽ കാണാതായ 1229ൽ 1195 കുട്ടികളെ കണ്ടെത്തിയപ്പോൾ 34 പേരെക്കുറിച്ച് വിവരമില്ല. 2015ൽ കാണാതായവരുടെ എണ്ണം 1630 ആയി. 1617 പേരെ കണ്ടെത്തിയപ്പോൾ 13 പേരെക്കുറിച്ച് വിവരം ലഭിച്ചില്ല. 2016ൽ കാണാതായ 1194 കുട്ടികളിൽ 1142 പേരെ കണ്ടെത്തി. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാന സർക്കാറിെൻറ ഓപറേഷൻ വാത്സല്യ, സ്മൈൽ പദ്ധതികളുണ്ട്.
പദ്ധതിയുടെ ഭാഗമായി നിരവധി കുട്ടികളെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ കണ്ടെത്തി തിരികെ എത്തിച്ചു. സ്വമേധയാ തിരിച്ചെത്തിയവരുമുണ്ട്. കുട്ടികളെ കാണാതായാൽ പൊലീസിനെയോ മറ്റ് ഏജൻസികളെയോ അറിയിക്കുന്നതിെല കാലതാമസം അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
ആദ്യമണിക്കൂറിൽതന്നെ സമീപെത്ത പൊലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ അറിയിച്ചാൽ കുട്ടികൾ ഭിക്ഷാടന, മറ്റുമാഫിയയുടെ കൈകളിലേക്കോ ദൂരസ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കാനാകുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.