Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി വ്യാപാരിയെ...

പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോകൽ: അഞ്ചു പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
Kidnapping of expatriate trader: Five in custody
cancel

നാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യുന്നതിന് അഞ്ചു പേരെ പൊലീസ് കസ്​റ്റഡിയിലെടുത്തു. പയ്യോളി , അഞ്ചരക്കണ്ടി സ്വദേശികൾ അടക്കമാണ് കസ്​റ്റഡിയിലുള്ളത്.അഞ്ചുദിവസം മുമ്പ്​​ ഇവരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ടെന്നു​ പറയുന്നുണ്ടെങ്കിലും പൊലീസ്​ ഇക്കാര്യം സ്​ഥിരീകരിച്ചിട്ടില്ല.

തൂണേരി മുടവന്തേരിയിലെ എം.ടി.കെ. അഹമ്മദി​െനയാണ്​ വീടിനടുത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്​. കഴിഞ്ഞദിവസമാണ്​ ഇദ്ദേഹം മോചിതനായത്. വിദേശത്ത് നേരത്തേ അഹമ്മദി​‍െൻറ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്ത രണ്ടു പേരും പ്രദേശത്തെ മൂന്നുപേരുമാണ് കസ്​റ്റഡിയിലുള്ളത്. അഞ്ചു ദിവസം പിന്നിട്ടിട്ടും സംഭവത്തിനുപിന്നിലെ ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അഹമ്മദിൽനിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ്​ സൂചന. അഞ്ചുപേരെ ദിവസങ്ങളായി കസ്​റ്റഡിയിൽ വെച്ചതിനെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിനു പിന്നിൽ പ്രഫഷനൽ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദേശത്തുനടന്ന പണമിടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും അഹമ്മദി​‍െൻറ മോചനത്തിന് പണം നൽകിയോ എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. പണം നൽകിയിട്ടില്ലെന്നാണ് അഹമ്മദ് വിശദീകരിക്കുന്നത്. ഒരു കോടി രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradercustodyKidnap
News Summary - Kidnapping of expatriate trader: Five in custody
Next Story