Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡയാലിസിസിന് പോകവെ...

ഡയാലിസിസിന് പോകവെ ഓട്ടോ ടിപ്പറിന്‌ പിന്നിലിടിച്ച് വൃക്ക രോഗി മരിച്ചു

text_fields
bookmark_border
ഡയാലിസിസിന് പോകവെ ഓട്ടോ ടിപ്പറിന്‌ പിന്നിലിടിച്ച് വൃക്ക രോഗി മരിച്ചു
cancel

പാലാ (കോട്ടയം): ഡയാലിസിസിനായി ആശുപത്രിയിൽ പോകവെ ഓട്ടോറിക്ഷ ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് വൃക്ക രോഗി മരിച്ചു. മേലുകാവ് റോഡിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ കുടയത്തൂർ പുളിയമ്മാക്കൾ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 5.30ന് കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം. വൃക്ക രോഗിയായ ഗിരീഷ് ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം.

മേലുകാവ് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മേലുകാവ് പൊലീസ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathobituaryaccident
News Summary - Kidney patient died in accident
Next Story