ഫാ. ഷിബുവിന്‍െറ വൃക്ക ഖൈറുന്നിസക്ക് നല്‍കി; ശസ്ത്രക്രിയ വിജയകരം
text_fieldsകൊച്ചി: വയനാട് ചീങ്ങേരി സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്‍െറ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാട് അകലാട് സ്വദേശിനി ഖൈറുന്നിസക്ക് ദാനംചെയ്തു. എറണാകുളം വി.പി.എസ് ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി.
നെഫ്രോളജി, ട്രാന്‍സ്പ്ളാന്‍റ് സര്‍വിസസ് ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്പ്ളാന്‍റ് സര്‍ജന്‍ ഡോ. ജോര്‍ജ് പി. എബ്രഹാം, അനസ്തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം വൃക്കദാതാവിന്‍െറയും സ്വീകര്‍ത്താവിന്‍െറയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഫാ. ഷിബുവിന് നാല് ദിവസത്തിന് ശേഷവും ഖൈറുന്നിസക്ക് ഒരാഴ്ചക്ക് ശേഷവും ആശുപത്രി വിടാനാകും.
സ്വന്തം വൃക്ക നല്‍കി സമൂഹത്തിന് മാതൃകയായ ഫാ. ഡേവിസ് ചിറമ്മേല്‍ സ്ഥാപകനായ കിഡ്നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് ഖൈറുന്നിസയെ സ്വീകര്‍ത്താവായി തീരുമാനിച്ചത്.
ഇരു വൃക്കയും തകരാറിലായതിനത്തെുടര്‍ന്ന് ഡയാലിസിസ് നടത്തിവരുകയായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവ് ഷാബുവും മൂന്ന് വയസ്സുള്ള മകളും അടങ്ങുന്നതാണ് ഖൈറുന്നിസയുടെ കുടുംബം. രണ്ടുമാസം മുമ്പാണ് ഫാ. ചിറമ്മേലില്‍നിന്ന് ഫാ. ഷിബു ഇവരെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് നടന്ന പരിശോധനകളില്‍ വൃക്ക ഖൈറുന്നിസക്ക് ചേരുമെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് വൃക്കദാനത്തിന് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.