കിഫ്ബി: 9000 കോടി അടുത്തവർഷം വായ്പയെടുക്കേണ്ടിവരുമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: അടുത്തവർഷം 9000 കോടി രൂപ വായ്പയിനത്തിൽ കിഫ്ബിക്ക് കണ്ടെത്തേണ്ടിവരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിൽ 6959 കോടി കിഫ്ബിയുടെ കൈവശമുണ്ട്. അനുവദിച്ച വായ്പകളിൽ 3632 കോടി എടുക്കാൻ ബാക്കിയുണ്ടെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
21989.77 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ചെയ്തു. 546 പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുകയോ അവാർഡ് ചെയ്യപ്പെടുകയോ ചെയ്തു. 20054 .74 കോടിയാണ് ആരംഭിച്ച പദ്ധതികളുടെ ആകെ കരാർ തുക. ഇതിനു പുറമെ 22877.17 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നൽകി. പണത്തിന്റെ കുറവുമൂലം കരാറുകാർക്ക് കിഫ്ബി പണം കൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളതിലാണ് പണം കൊടുക്കുന്നതിൽ തടസ്സം നേരിടുന്നത്. കിഫ്ബി കടമെടുപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന് സംസ്ഥാനം കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രം ശ്വാസം മുട്ടിക്കുന്ന വിധം നിലപാടെടുത്താൻ സ്ഥാപനത്തെ ബാധിക്കും. കേന്ദ്ര അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. പുതിയ കടമെടുപ്പ് സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാത്ത വിധമാകണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കിഫ്ബിയോട് കടമെടുക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.