ട്രഷറി തട്ടിപ്പ്, കിഫ്ബി, കെ.എസ്.എഫ്.ഇ -വിവാദങ്ങളിൽ നിലതെറ്റി ധനവകുപ്പ്
text_fieldsതിരുവനന്തപുരം: വിവാദങ്ങളിൽ വട്ടം കറങ്ങി ധനവകുപ്പ്. േക്ഷമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പകിട്ടിനിടയിലാണ് കിഫ്ബി വിവാദവും പിന്നാലെ കെ.എസ്.എഫ്.ഇയും വകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. സി.എ.ജിയും കേന്ദ്ര ഏജൻസികളുമാണ് കിഫ്ബിക്കെതിരെ തിരിഞ്ഞതെങ്കിൽ കെ.എസ്.എഫ്.ഇക്കെതിരെ സ്വന്തം സർക്കാറിലെ വിജിലൻസ് വന്നത് ധനവകുപ്പിന് ഞെട്ടലായി. കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ പാർട്ടിയാകെയും മുഖ്യമന്ത്രിയും രംഗത്തുണ്ടായിരുെന്നങ്കിൽ മുഖ്യമന്ത്രിയുടെ വകുപ്പിൽനിന്ന് നടപടി ഉണ്ടായപ്പോൾ ധനമന്ത്രി മാത്രം. തുടക്കം മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സർക്കാർ. ധവളപത്രം പുറത്തിറക്കിയാണ് ധനമന്ത്രി തോമസ് െഎസക് ധനസ്ഥിതി വെളിപ്പെടുത്തിയത്. എന്നാൽ, ചെലവ് നിയന്ത്രണങ്ങളൊന്നും സർക്കാർ നടപടികളിൽ ദൃശ്യമായില്ല.
കടംവാങ്ങുന്ന പണം മുഴുവൻ നിത്യചെലവിന് വിനിയോഗിക്കേണ്ട സ്ഥിതി വന്നു. ശമ്പളവും പെൻഷനും സുഗമമായി നൽകാൻ 1000 കോടി രൂപ വീതം മാസംതോറും കടം വാങ്ങി. നോട്ട് നിരോധനവും ജി.എസ്.ടിയും പ്രളയവും കോവിഡും പിന്നീട് വരുമാനത്തെ ബാധിച്ചു. ജി.എസ്.ടി വൻ നേട്ടമാകുമെന്നായിരുന്നു തുടക്കത്തിൽ ധനവകുപ്പിെൻറ വിലയിരുത്തലെങ്കിലും ഫലം മറിച്ചായി. പ്രതിസന്ധി കടുത്തതോടെ സാലറി ചലഞ്ചും ശമ്പളം മാറ്റിവെക്കലും ലീവ് സറണ്ടറും അടക്കം നിയന്ത്രണങ്ങൾ വന്നു. ജീവനക്കാരും ധനവകുപ്പും ഇതിെൻറ പേരിൽ ഇടഞ്ഞു. രണ്ടാം തവണ ശമ്പളം മാറ്റിെവക്കൽ നീക്കത്തിൽനിന്ന് സർക്കാറിന് പിന്മാറേണ്ടി വന്നു. അഞ്ചാം വർഷമാണ് ചെലവ് നിയന്ത്രിക്കൽ നടപടികളിലേക്ക് സർക്കാർ പോയത്.
പരമാവധി കടം വാങ്ങി കാര്യങ്ങൾ ചെയ്യുക എന്ന സമീപനമാണ് ധനവകുപ്പ് സ്വീകരിച്ചത്. അങ്ങനെയാണ് കിഫ്ബി നിയമം പരിഷ്കരിച്ച് ബജറ്റിന് പുറത്ത് കടമെടുത്ത് പദ്ധതികൾ നടപ്പാക്കിയത്. ഇൗ പദ്ധതികൾക്കായി നടത്തിയ കടമെടുപ്പാണ് ഇപ്പോൾ വിവാദത്തിൽ. കേന്ദ്ര ഏജൻസികളും സർക്കാരുമായുള്ള ഏറ്റുമുട്ടലായി ഇത് മാറിയതിന് പിന്നാലേയാണ് കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ്. ചട്ടവിരുദ്ധ നടപടികൾ ബോധ്യപ്പെട്ട് വിജിലൻസ് സെക്രട്ടറിയും ഡയറക്ടറും അറിഞ്ഞുകൊണ്ടുള്ള റെയ്ഡായിരുന്നു നടന്നത്.
ധനവകുപ്പിലെ കുത്തഴിഞ്ഞ നീക്കങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ്. സർക്കാർ പദ്ധതികൾക്കുള്ള കോടികളാണ് ഒരു ഉദ്യോഗസ്ഥൻ സ്വന്തം അക്കൗണ്ടിലേക്കും വകമാറ്റിയത്. അയാളെ സസ്പെൻറ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തുവെങ്കിലും കൃത്യമായ തുടർ അന്വേഷണം നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.