കിഫ്ബിയിൽ സി.എ.ജി ഒാഡിറ്റ് നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14ാം വകുപ്പുപ്രകാരം ഓഡ ിറ്റിങ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20ാം വകുപ്പ് പ്രകാര മുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യമേഖലയില്‍ നടത്തുന്ന വികസനപദ്ധതികള്‍ക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിെൻറ കത്തിന് നൽകിയ മറുപടിയിൽ വിശദീകരിച്ചു. കിഫ്ബിയില്‍ സി.എ.ജി ഒാഡിറ്റ് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തലയുടെ കത്ത്.
കിഫ്ബി നിയമം1999ലെ 16ാം വകുപ്പ് പ്രകാരം കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജൂലൈ അവസാനത്തിന് മുമ്പ് സര്‍ക്കാറിന് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയിലും വെക്കണം. കിഫ്ബി ആക്ടിലെ വകുപ്പ് മൂന്ന് പ്രകാരം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് സ്കീം രൂപവത്കരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്കീമിെൻറ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സി.എ.ജിക്കും അഭിപ്രായത്തിന് അയക്കണം. കിഫ്ബിയുടെ വരവു ചെലവുകള്‍ സി.എ.ജി ആക്ട് സെക്ഷന്‍ 14 പ്രകാരം സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാം.
സര്‍ക്കാർ ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സി.എ.ജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സി.എ.ജി ആക്ട് സെക്ഷന്‍ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല. സെക്ഷന്‍ 14െൻറ പരിധിയില്‍വരാത്ത സ്ഥാപനങ്ങളില്‍ സെക്ഷന്‍ 20 പ്രകാരം ഓഡിറ്റ് നടത്തണമെന്ന് സി.എ.ജിയോട് സംസ്ഥാന സര്‍ക്കാറിന് അഭ്യർഥിക്കാം. മറിച്ച് സര്‍ക്കാര്‍ ഗ്രാേൻറാ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സി.എ.ജിക്ക് സര്‍ക്കാറിനോടും അഭ്യർഥിക്കാം. ഇതനുസരിച്ച് സര്‍ക്കാറിന് ഓഡിറ്റിങ് അനുവദിക്കാം. എന്നാല്‍, കിഫ്ബിയുടെ സെക്ഷന്‍ 14 പ്രകാരമുള്ള ഓഡിറ്റിങ് നടക്കുന്നതിനാല്‍ ഇതിന് പ്രസക്തിയിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.