കിഫ്ബി: സി.എ.ജിക്ക് ഏത് കണക്കും രേഖയും പരിശോധിക്കാം –ധനമന്ത്രി
text_fieldsതിരുവനന്തപുരം: കിഫ്ബിയുടെ ഏത് രേഖയും കണക്കുകളും സി.എ.ജിക്ക് കൈമാറുന്നതിന് ഒ രു തടസ്സവുമില്ലെന്നും പരിശോധനക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ധനമന്ത്രി തോമസ് െഎസക്. ആവശ്യമെങ്കിൽ ഇക്കാര്യം രേഖാമൂലം തന്നെ കിഫ്ബിയെ അറിയിക്കും. എല്ലാ ചെലവും സി .എ.ജിക്ക് പരിശോധിക്കാം. കുറവുകൾ ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാനും തയാറാണ്. അതേ സ മയം കിഫ്ബി ചട്ടപ്രകാരം ഒാഡിറ്റിന് നിലവിൽ സംവിധാനമുണ്ടായിരിക്കെ, രണ്ടാമതൊന്നു കൂടി ഏർപ്പെടുത്തുന്നതിൽ നിയമപ്രശ്നങ്ങളില്ലെങ്കിലും പ്രായോഗിക തടസ്സങ്ങളുണ ്ട്.
മാത്രമല്ല, പ്രവർത്തനങ്ങളെ ബാധിക്കുമെന്നും െഎസക് വാർത്തസമ്മേളനത്തിൽ പറഞ ്ഞു. പ്രതിപക്ഷ നേതാവ് എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെ ന്നറിയില്ല. നിയമസഭയിൽ ഒാഡിറ്റ് വ്യവസ്ഥകൾ സംബന്ധിച്ച് എന്തെങ്കിലും നിർദേശം സമർപ്പിച്ചിട്ടില്ല. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുന്നതിന് കർശന വ്യവസ്ഥകളാണ് കിഫ്ബിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അടങ്കൽ മാനദണ്ഡം നിശ്ചയിച്ചത് യു.ഡി.എഫ് സർക്കാർ
സംസ്ഥാനത്തെ പൊതുനിർമാണ പ്രവൃത്തികളുടെയെല്ലാം അടങ്കൽ നിർണയത്തിന് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (ഡി.എസ്.ആർ) അടിസ്ഥാനമാക്കിയത് രമേശ് ചെന്നിത്തലയും അംഗമായിരുന്ന യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണെന്ന് തോമസ് െഎസക്. 2013 മുതൽ ഈ നിരക്കാണ് തുടരുന്നത്. ഡി.എസ്.ആറിലാണ് വൈദ്യുതി ബോർഡിെൻറ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ അടങ്കൽ തയാറാക്കിയത്. സിവിൽ വർക്കുകളിലാണ് ഇത് ബാധകമെങ്കിലും ബോർഡിെൻറ സിവിൽ പ്രവൃത്തികൾക്കാവശ്യമായ നിരക്കുകളാണ് ഡി.എസ്.ആർ പരിഗണിക്കുന്നത്.
ടവർ, ലൈൻ തുടങ്ങിയവക്ക് ബോർഡ് അംഗീകരിച്ച നിരക്കുകളിലാണ് അടങ്കൽ തയാറാക്കുന്നത്. ദീർഘകാലമായിട്ട് കെ.എസ്.ഇ.ബി അടങ്കൽ തയാറാക്കുന്ന രീതിയാണിത്. ലൈൻ നീട്ടൽ പ്രവൃത്തികൾക്ക് വളരെ ഉയർന്ന കൂലി നിരക്ക് പ്രാബല്യത്തിലുണ്ട്. ഇതുമൂലം ഇത്തരം പ്രവൃത്തികൾക്ക് ഉയർന്ന ടെൻഡർ അധികരിക്കലിന് (എക്സെസ്) അംഗീകാരം നൽകുക വൈദ്യുതി ബോർഡിൽ കാൽനൂറ്റാണ്ടായി തുടരുകയാണ്.
ചെന്നിത്തല മറുപടി പറയണം
വൈദ്യുതി ബോർഡിന് പ്രത്യേക നിരക്ക് അംഗീകരിച്ച 2013 ലും ഉയർന്ന ടെൻഡർ അധികരിക്കൽ തുക അനുവദിച്ചിരുന്നു. 2013, 2014, 2015 വർഷങ്ങളിൽ ബോർഡ് ഏറ്റെടുത്ത 24 പ്രവൃത്തികളിൽ അടങ്കൽ തുകയെക്കാൾ ശരാശരി 51 ശതമാനം അധികരിച്ച അടങ്കലിലാണ് പ്രവൃത്തികൾ കരാറാക്കിയത്. ചില പ്രവൃത്തികൾക്ക് 80ഉം, 90ഉം ശതമാനം അധികരിക്കൽ അനുവദിച്ചു. ഇത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറയണം. എന്നിട്ടാകണം 2018ലും 2019ലും ടെൻഡർ ചെയ്ത ട്രാൻസ്ഗ്രിഡ് പാക്കേജുകളെ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
ചെന്നിത്തല അലമ്പുണ്ടാക്കുന്നു
സ്വന്തം മൂക്കിനപ്പുറം കാണാത്ത കാഴ്ചപ്പാടുമായി അലമ്പുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വിശ്വാസ്യത തകർക്കുന്നതിനായി ചില ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ കരുവായാണ് ചെന്നിത്തല പ്രവർത്തിക്കുന്നത്. എഴുതിക്കൊടുക്കുന്നവ വായിക്കുേമ്പാൾ സ്വന്തം ഭരണകാലത്ത് നടന്നതെങ്കിലും തിരിച്ചറിയണം.
പ്രതിപക്ഷത്തെ ചെറുവിഭാഗം മാത്രമാണ് കിഫ്ബിക്കെതിരെ രംഗത്തുള്ളത്. ചെന്നിത്തലയുടെ മണ്ഡലത്തിലും കിഫ്ബി പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിലാകാം, മറ്റിടങ്ങളിൽ പാടില്ലെന്ന നിർദേശം വകവെച്ച് നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠിപ്പിക്കാൻ ഐസക് വളർന്നിട്ടില്ല-ചെന്നിത്തല
തിരുവനന്തപുരം: തന്നെ വിവരം പഠിപ്പിക്കാൻ മന്ത്രി ഡോ. തോമസ് െഎസക് വളർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. െഎസക് നടത്തിയ വിമർശനങ്ങൾക്ക് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കയറിൽ ഡോക്ടറേറ്റ് ഇല്ല. ധനതത്വശാസ്ത്രത്തിലാണ് താൻ ബിരുദം നേടിയത്. ധനകാര്യ വിഷയങ്ങളിൽ വിവരവുമുണ്ട്.
മന്ത്രിസ്ഥാനത്തിരുന്ന് െഎസക് അനാവശ്യ പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. തെൻറ നിയോജക മണ്ഡലത്തിൽ കിഫ്ബി വഴി ഒരുരൂപയുടെ വികസനവും നടന്നിട്ടില്ല. ചില പ്രപ്പോസൽ ഉണ്ടെന്നേയുള്ളൂവെന്നും െചന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.