കളമശ്ശേരി കാൻസർ സെന്‍ററിന് കിഫ്ബിയുടെ സ്റ്റോപ് മെമ്മോ
text_fieldsതിരുവനന്തപുരം: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിന് സമീപം നിർമാണത്തിലുള്ള കാൻസർ റിസർച്ച് സെൻററിന് കിഫ്ബി സ ്റ്റേപ് മെമ്മോ നൽകി. നിർമാണത്തിനിടെ കാൻസർ സെൻററിെൻറ ഒരുഭാഗം തകർന്നിരുന്നു. കെട്ടിട നിർമാണത്തിന് ഗ ുണനിലവാരമില്ലെന്നും പദ്ധതിയിൽ കാലതാമസം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കിഫ്ബി സ്റ്റോപ് മെമ്മോ നൽകിയത്. മറ്റ് നാല് പദ്ധതികൾക്കും സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.
നവംബർ 25നാണ് നിർമാണത്തിലുള്ള കാൻസർ സെൻറർ കെട്ടിടത്തിെൻറ പൂമുഖഭാഗമാണ് നിലംപൊത്തിയത്. കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെ 2000 ചതുരശ്ര അടിയാണ് തകർന്നത്.
ഒരുവർഷം മുമ്പാണ് കിഫ്ബി സഹായത്തോടെ കാൻസർ സെൻററിെൻറ നിർമാണം തുടങ്ങിയത്. സർക്കാറിെൻറ സ്വപ്നപദ്ധതിയായ സെൻററിെൻറ നിർമാണം വൈകുന്നതിനെ തുടർന്ന് നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി ഈമാസം അഞ്ചിന് സ്ഥലം സന്ദർശിച്ച് നിർമാണം വിലയിരുത്തുകയും 2020 ജൂലൈയിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നതുമാണ്. നിർമാണം വീണ്ടും വേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.