കിഫ്ബിയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ കിഫ്ബിക്കെതിരെ രംഗത്തുവന്നെന്ന ആരോപണം നിയമസഭയിൽ ബഹളത്തിലും പ്രതിപക്ഷ ഇറങ്ങിപ്പോക്കിലും കലാശിച്ചു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സുധാകരൻ ധനവകുപ്പിനും കിഫ്ബിക്കുമെതിരെ പ്രസംഗിെച്ചന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സർക്കാറിെൻറ കുട്ടുത്തരവാദിത്തം തകർെന്നന്നും ഭരണഘടനാ തകർച്ച നേരിടുകയാണെന്നും ആരോപിച്ചു. എന്നാൽ, സർക്കാറിെൻറ കൂട്ടുത്തരവാദിത്തത്തിന് കുഴപ്പംവന്നിട്ടിെല്ലന്നും ഭരണഘടനാപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തരപ്രമേയമായി വിഷയം കൊണ്ടുവരാൻ പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതോടെ സ്പീക്കർക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യംമുഴക്കി. ബഹളത്തിൽ മുങ്ങിയ സഭ ആദ്യസബ്മിഷനായി വിഷയം അനുവദിക്കാമെന് സ്പീക്കറുടെ ഉറപ്പിന്മേലാണ് ശാന്തമായത്.
വി.ഡി. സതീശൻ പിന്നീട് വിഷയം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിെൻറ വിഷയദാരിദ്ര്യത്തിന് തെളിവാണ് കിഫ്ബി വിവാദമെന്നും ഇങ്ങനെയൊരു പ്രതിപക്ഷത്തെ ഭരണപക്ഷം എന്തിന് ഭയക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ആരോപണങ്ങൾ രാഷ്ടീയ പ്രേരിതമാണ്. വലിയ ജനപിന്തുണയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അത് തകർക്കാനുള്ള ശ്രമം വിലപ്പോകില്ല. ഇക്കാര്യത്തിൽവന്ന തെറ്റായ വാർത്തക്ക് സുധാകരൻ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരനും താന്‍ കിഫ്ബിെക്കതിരായി സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. കേരളപ്പിറവി മുതല്‍ വികസനകാര്യങ്ങളിലുണ്ടായ ചില പൊതുപ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. തെൻറ വകുപ്പുമായി ബന്ധപ്പെടുത്തിയാണ് അവ പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ബജറ്റില്‍ ഒരുപണവും വെക്കാതെ 4,000 കോടി രൂപയുടെ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്കി. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ഒറ്റ പൈസയില്ലാത്ത സ്ഥിതിയായിരുന്നു. കരാറുപോലും നല്‍കാത്ത പണികളായിരുന്നു പലതും. 2000 കോടിരൂപയുടെ പദ്ധതികള്‍ക്ക് പണമില്ലായിരുന്നു. ഇതേക്കുറിച്ചാണ് താന്‍ പറഞ്ഞത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ബജറ്റില്‍ പറയുകകൂടി ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് മാത്രമേ താന്‍ പറഞ്ഞുള്ളൂവെന്നും സുധാകരന് വിശദീകരിച്ചു.
മന്ത്രി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷം
കിഫ്ബിക്കെതിരായ വിമർശനം തുറന്നുപറഞ്ഞ മന്ത്രി ജി. സുധാകരനെ പുകഴ്ത്തി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമാണ് സുധാകരനെ പുകഴ്ത്തിയത്. സുധാകരൻ മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയുന്ന ആളാണെന്നും അദ്ദേഹം പറയുന്നതിനെ തങ്ങൾ പൂർണമായും പിന്തുണക്കുെന്നന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം തെറ്റായി എന്തെങ്കിലും പറെഞ്ഞന്ന് തങ്ങൾ പറഞ്ഞിട്ടില്ല. സുധാകരൻ പറഞ്ഞത് വസ്തുതയാണെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബിയെ കുറിച്ച് സുധാകരനെ ബോധ്യപ്പെടുത്തിയിട്ട് മതി തങ്ങളെ േബാധ്യെപ്പടുത്താെനന്ന് വി.ഡി. സതീശനും വ്യക്തമാക്കി. സുധാകരൻ നിയമമറിയാവുന്ന ആളാണ്. സാമൂഹിക വിമർശനം നടത്തുന്ന കവിയാണ്. സത്യസന്ധനായി പ്രവർത്തിക്കുന്ന ആളാണ്. അഴിമതിക്കറ പുരളാത്ത ആളാണ്. അദ്ദേഹം വെറും കവിയല്ല, നിർമലമായ മനസ്സിെന കവിതയിൽ പ്രതിബിംബിക്കുന്ന ആളാണ്. സാമൂഹിക വിമർശം നടത്തുന്ന വിപ്ലവകാരിയുടെ മനസ്സുള്ള കവിയാണ്. അദ്ദേഹം മനസ്സിലുണ്ടായ കാര്യം പറഞ്ഞുകാണും. അദ്ദേഹം പിൻവലിച്ചു കാണും. മുഖ്യമന്ത്രി പറഞ്ഞാൽ അദ്ദേഹം എന്തും ചെയ്യും. ഇൗ മുഖ്യമന്ത്രിയോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള മന്ത്രിസഭാംഗമാണ് സുധാകരൻ. ബാക്കിയുള്ളവരൊക്കെ പേടിച്ച് നിൽക്കുന്നവരാണെന്നും സതീശൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.