കിഫ്ബി: കണ്ണൂരിൽ എലവേറ്റഡ് റോഡ്, അഞ്ച് ആശുപത്രികൾ വികസിപ്പിക്കും
text_fieldsതിരുവനന്തപുരം: അഞ്ച് സർക്കാർ ആശുപത്രികളുടെയും ആറ് റോഡുകളുടെയും നവീകരണത്ത ിനും പത്ത് മേൽപാലങ്ങളുടെ നിർമാണത്തിനും കിഫ്ബി സഹായം നൽകും. പ്രധാന പദ്ധതികൾ.
ക ണ്ണൂർ സൗത്ത് ബസാറിൽ ഒരു കിലോമീറ്റർ എലവേറ്റഡ് റോഡ് നിർമിക്കുന്നതിന് 130.87 കോടി ര ൂപ അനുവദിച്ചു. ഇതിൽ 67 കോടി ഭൂമി ഏറ്റെടുക്കാനാണ്. ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയിലാണ് എലവേറ്റഡ് റോഡ് നിർമിക്കുന്നത്.
തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ജങ്ഷൻ വികസനത്തിനും സമീപ റോഡുകളുടെ വികസനത്തിനും ഭൂമി ഏറ്റെടുക്കാൻ 95 കോടി അനുവദിച്ചു. റോഡ് ഫണ്ടാണ് പദ്ധതി നടപ്പാക്കുക.
േകാഴിക്കോട് അരയിടത്ത് പാലം കാരന്തൂർ റോഡ് വികസനത്തിന് 205 കോടി അനുവദിച്ചു. റോഡ് ഫണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മാവേലിക്കര ജില്ല ആശുപത്രി -102.80 കോടി, ആലപ്പുഴയിലെ ചെട്ടിക്കാട് താലൂക്ക് ആശുപത്രിക്ക് ഭൂമി ഏറ്റെടുക്കൽ -8.20 കോടി, കുണ്ടറ താലൂക്ക് ആശുപത്രി 35.56 കോടി, ചിറ്റൂർ ആശുപത്രി 50.47 കോടി, പയ്യന്നൂർ താലൂക്ക് ആശുപത്രി 56.31 കോടി, വൈകം താലൂക്ക് ആശുപത്രി 67.96 കോടി
പൂന്തുറ-വലിയതുറ തീരസംരക്ഷണം -17.80 കോടി, ആലത്തൂർ താലൂക്കിൽ ഇരട്ടക്കുളം-വണിയംപാറ റോഡിലെ പാലവും അരങ്ങാട്ടുകടവ് പാലവും -17.72 കോടി, പാലക്കാട് ഒാടന്നൂർ പാലം, എഴുത്തുംപാറ പാലം -17.66 കോടി, കണ്ണൂർ ചൂളക്കടവ് പാലം -18.46 കോടി, കോഴിക്കോട് ബേപ്പൂർ-ചെറുവണ്ണൂർ റോഡ് വികസനത്തിന് ഭൂമി ഏെറ്റടുക്കൽ -11.50 കോടി, പാലക്കാട് മണ്ണുകാട്-പനമ്പുള്ളി റോഡിലെ പാലം -8.63 കോടി, തിരുവനന്തപുരം-െനയ്യാർഡാം റോഡ് വികസനം -58.93 കോടി, വയനാട് കാക്കാവയൽ-പുൽപള്ളി റോഡ് 28.47 കോടി, കൊല്ലം അമ്പലംകുന്ന്-പോരേടം റോഡ് -28.47 കോടി, വയലാർ ജങ്ഷൻ-പള്ളിപ്പുറം ഇൻഫോ പാർക്ക് റോഡ്- 94.18 കോടി, മടായി-പാലക്കോട് റോഡ് -20.84 കോടി, തിരുവനന്തപുരം വെഞ്ഞാറമൂട് മേൽപാലം -25.03 കോടി, ആർ.ഇ.സി കൂടത്തായി റോഡ് -45.22 കോടി, കല്ലടനദിക്ക് കുറുകെ കണ്ണങ്കാട്ട്കടവ് പാലം -24.95 കോടി, തവനൂരിൽ നായർത്തോട് പാലം -38.61 കോടി, കരുനാഗപ്പള്ളി കാട്ടിലക്കടവ് പാലം -30.89 കോടി, ആലപ്പുഴ മുേട്ടൽ പാലം -24.21 കോടി, തൂതപ്പുഴ െറഗുലേറ്ററർ കം ബ്രിഡ്ജ് (മൂർക്കനാട്) - 67.64 കോടി, കോഴിക്കോട് പെരിഞ്ചേരിക്കടവ് െറഗുലേറ്റർ കം ബ്രിഡ്ജ് -68.37 കോടി, കാരോട് സമഗ്ര കുടിെവള്ള പദ്ധതി -89.19 കോടി, കോട്ടുകാൽ, അതിയന്നൂർ പഞ്ചായത്തുകൾക്ക് കുടിവെള്ള പദ്ധതി 25.49 കോടി, കിഴക്കൻമല കുടിവെള്ള പദ്ധതി 43.09 കോടി, എറണാകുളം മെഡിക്കൽ കോളജ് സ്വീവേജ് പ്ലാൻറ് പുനരുദ്ധരണം -1.35 കോടി, സുൽത്താൻബത്തേരി-ചെറമ്പാടി റോഡ് -31.05 കോടി, കൊണ്ടോട്ടി-അരീക്കോട് റോഡ് -22.48 കോടി, മട്ടന്നൂർ റവന്യൂ ടവർ -22.53 കോടി, കൊല്ലം ഒളിമ്പ്യൻ സുരേഷ്ബാബു സ്റ്റേഡിയം -42.72 കോടി, പട്ടാമ്പി ശ്രീ നീലകണ്ഠപിള്ള ഗവ. സംസ്കൃത കോളജ് ഇൻഡോർ സ്റ്റേഡിയം -8.34 കോടി, വഴയില-കച്ചേരിനട റോഡ് വികസനം -59.22 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.