കിഫ്ബി: 1424 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: കുട്ടനാട്ടിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള 289.54 കോടിയുടെ പദ് ധതിയടക്കം 1424 കോടിയുടെ 19 പുതിയ പദ്ധതികൾക്ക് കൂടി കിഫ്ബി ബോർഡ്, എക്സിക്യൂട്ടിവ് യോഗങ ്ങൾ അംഗീകാരം നൽകി. വ്യവസായപാർക്കുകൾ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 14,275.17 കോടി യുടെ പദ്ധതിയും അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ മാസ്കറ്റ ് േഹാട്ടലിലാണ് യോഗങ്ങൾ നടന്നത്. ഇതോടെ ഇതുവരെ കിഫ്ബിക്ക് കീഴിൽ 43,730.88 കോടിരൂപയുടെ 552 പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്ന് യോഗശേഷം മന്ത്രി ടി.എം. തോമസ് െഎസക് വ്യക്തമാക്കി. കുടിവെള്ളപദ്ധതികൾ, ആശുപത്രി വികസനം, റോഡുകൾ, റെയിൽവേ ഓവർബ്രിഡ്ജ്, സ്റ്റേഡിയം നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് അംഗീകരിച്ചത്.
816.91 കോടി രൂപയാണ് കുടിവെള്ള പദ്ധതികൾക്ക്. പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനും ജലസംഭരണികൾ നിർമിക്കുന്നതിനുമാണ് കുട്ടനാടിന് അനുവദിച്ച 289 കോടി വിനിയോഗിക്കുക. കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയാൽ മാത്രമേ തണ്ണീർമുക്കം ബണ്ട് തുറന്നിടാൻ കഴിയൂ. കുട്ടനാട് കുടിവെള്ളപദ്ധതിയാക്കി 289.54 കോടി രൂപയും തിരുവനന്തപുരത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിനായുള്ള നെയ്യാർ ബദൽ സ്രോതസ്സ് പദ്ധതിക്ക് 206.96 കോടിയും മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടിയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടിയുമാണ് അംഗീകരിച്ചത്.
വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂർ സ്പെഷാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികളാണ് അംഗീകരിച്ചത്. വിവിധ സ്റ്റേഡിയങ്ങൾക്കായി 80 കോടി രൂപയുടെ പദ്ധതികൾ. മൂവാറ്റുപുഴയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം 32.55 കോടി, ഇടുക്കി നെടുങ്കണ്ടത്ത് കെ.പി. തോമസ് ഇൻഡോർ സ്റ്റേഡിയം 33.78 കോടി, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം 7.05 കോടി, കോഴിക്കോട് ഫറോക്ക് ജി.ജി.വി.എച്ച്.എസ് ഇൻഡോർ സ്റ്റേഡിയം 6.71 കോടി എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയത്.
കടലുണ്ടിപ്പുഴയിൽ മഞ്ചേരി പൂഴങ്കാവിൽ െറഗുലേറ്റർ 12.07 കോടി, കൊച്ചി കരുമാലൂർ, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ 37.49 കോടി, കോട്ടയം ഏറ്റുമാനൂരിൽ കുടിവെള്ളമെത്തിക്കാൻ 93.23 കോടി, പത്തനംതിട്ട-ഏനാത്ത് റോഡ് നവീകരണം 66 കോടി, ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജുകൾ നിർമിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികൾക്കുമാണ് അനുമതി നൽകിയത്.മസാല ബോണ്ടിൽനിന്ന് ശേഖരിച്ച തുകയടക്കം കിഫ്ബിയുടെ പക്കൽ ഇപ്പോൾ 10,000 കോടിയോളം രൂപയുണ്ട്. ഇൗ വർഷം കരാറുകാർക്ക് നൽകാൻ ഇൗ തുക മതിയാകും. ആഭ്യന്തര ബോണ്ടുകൾ, പുറത്തുനിന്നുള്ള ബോണ്ടുകൾ, ബാങ്കുകളിൽനിന്നുള്ള ടേം ലോൺ തുടങ്ങിയ വഴി ശേഷിക്കുന്ന തുക കണ്ടെത്തും. പ്രവാസി ചിട്ടിയിൽനിന്ന് മാത്രം അടുത്തവർഷം 5000 കോടി രൂപയെങ്കിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.