കിഫ്ബി: സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് ധനമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് ധനമന്ത്രി തോമസ് ഐസകിെൻറ മറുപടി.
എട്ട് മാസമെടുത്താണ് കിഫ്ബിയിൽ എ.ജിയുടെ സമഗ്ര ഒാഡിറ്റ് പൂർത്തിയാക്കിയത്. 76 ഓഡിറ്റ് ക്വറികളാണ് എ.ജിയുടെ ഓഫിസ് നൽകിയത്. അവക്കെല്ലാം വിശദമായ മറുപടിയും നൽകി. ഇവയിലൊന്നിൽപോലും വായ്പയെടുക്കലിൽ ഭരണഘടനാ സാധുതയിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല.
കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്സിറ്റ് വേളയിലോ ഒരു ചോദ്യംപോലും ഉന്നയിക്കാതിരുന്ന എ.ജി കരട് റിപ്പോർട്ട് തയാറാക്കിയപ്പോൾ അത് മുഖ്യവിഷയമായി ഉയർത്തിയതിെൻറ ദുഷ്ടലാക്ക് സംശയാസ്പദമാണ്. പരിശോധന കഴിയുന്നവേളയിൽ 'ഞങ്ങൾ ചിലത് എഴുതിെവച്ചിട്ടുണ്ട്. പുറത്തുവരുമ്പാൾ കാണാം' എന്ന് സി.എ.ജിയിലെ ഉദ്യോഗസ്ഥർ പറഞ്ഞതിെൻറ പൊരുൾ ഇപ്പോഴാണ് വ്യക്തമാകുന്നത്.
2016ലെ കിഫ്ബി നിയമഭേദഗതിക്കുമുമ്പ് അഞ്ചുതവണ സി.എ.ജി പരിശോധന നടന്നു. ഒരിക്കൽപോലും വായ്പയെടുക്കുന്നത് അനധികൃതമാണെന്നോ ഭരണഘടനാ വിരുദ്ധമാണെന്നോ നിലപാടെടുത്തിട്ടില്ല.
2017ലെ സി.എ.ജി റിപ്പോർട്ടിൽ കിഫ്ബി ബജറ്റ് പ്രസംഗത്തിൽ ലക്ഷ്യമിട്ട ചെലവ് കൈവരിച്ചില്ലെന്ന പരാമർശമേയുള്ളൂ. 2018ലെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്ന പരാമർശമേയുള്ളൂ.
കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്നത് അടിസ്ഥാനരഹിതം. അവ ഓഫ് ബജറ്റ് വായ്പകൾപോലെ സർക്കാറിനുമേൽ ഭാവിയിൽ ഒരു ബാധ്യതയും വരുത്തില്ല.
ബി.ജെ.പിയുമായി കൂട്ടുചേർന്ന് സംസ്ഥാന വികസനത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിെൻറ പ്രത്യക്ഷ തെളിവാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ വഴി ഹൈകോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത് കാർത്തിക് നൽകിയ റിട്ട് ഹരജി. കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നതാണ് ഹരജിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.