കിഫ്ബി: വൻപദ്ധതികളിൽ അല്പം പകച്ചുനില്പ്പുണ്ടെന്ന് െഎസക്
text_fieldsതിരുവനന്തപുരം: കിഫ്ബി വഴിയുള്ള വൻകിട പദ്ധതികളുടെ നടത്തിപ്പിൽ അല്പം പകച്ചുനില്പ്പുണ്ടെന്നും ഇത് കൈകാര്യം ചെയ്യുമെന്നും മന്ത്രി തോമസ് െഎസക്. നിയമസഭയിലെ ചോദ്യോത്തര വേളിയിൽ കിഫ്ബി പദ്ധതികൾക്ക് േവഗം പോരെന്നതടക്കം ഭരണകക്ഷി എം.എൽ.എമാരുടെ അടക്കം ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ വേഗത വർധിപ്പിക്കുന്നതിന് ഇടപെടും.
എല്ലാ എസ്.പി.വികളുമായും ആഴ്ചയിൽ ഒരിക്കൽ ചർച്ച നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ ഇഴയുന്നതും വൈകലിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. കിഫ്ബി വായ്പയെടുക്കൽ സംസ്ഥാനത്തെ കടക്കെണിയിലകപ്പെടുത്തുമെന്ന വിമർശനം ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയിൽ ആശങ്ക പങ്കുവെച്ചതും ഇടതു എം.എൽ.എമാരായിരുന്നു. എന്നാൽ, കണക്കടക്കം സൂചിപ്പിച്ചായിരുന്നു മറുപടി. മോട്ടോര്‍ വാഹന നികുതി വിഹിതം, പെട്രോള്‍ സെസ് ഉള്‍പ്പെടെ 2030--31 ആകുമ്പോള്‍ 98,355 കോടിയുടെ വരുമാനം കിഫ്ബിക്ക് ലഭിക്കും. ഇക്കാലയളവില്‍ എടുത്ത വായ്പകളുടെ തിരിച്ചടവിനായി 2030-31ൽ 89,783 കോടിയേ വേണ്ടിവരൂ. അതുകൊണ്ടുതന്നെ തിരിച്ചടവിലോ കടക്കെണിയില്‍ ആകുമെന്നോ ആശങ്ക വേണ്ട. പലിശരഹിതമായി കിഫ്ബിയിൽ നിക്ഷേപം സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.