മസാല ബോണ്ടിൽ 2150 കോടി
text_fieldsതിരുവനന്തപുരം: വികസനത്തിന് പണം കണ്ടെത്താൻ കിഫ്ബി മസാല ബോണ്ട് വഴി 2150 കോടി രൂപ സ മാഹരിച്ചു. വിദേശ കടപ്പത്ര വിപണിയിൽ പ്രവേശിച്ച് കടപ്പത്രം വഴി പണം സമാഹരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പ്രതിവർഷം 9.723 ശതമാനം പലിശനിരക്കിലാണ് സമാഹരണം. പണം കിഫ്ബി അക്കൗണ്ടിലെത്തി. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ട്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തം ബോണ്ടിന് ലഭിച്ചതായി കിഫ്ബി വൃത്തങ്ങൾ പറഞ്ഞു. ബോണ്ടുകളിലെ സ്വീകാര്യത കിഫ്ബിയുടെ പ്രവർത്തനത്തിലെ നാഴികക്കല്ലാെണന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം അറിയിച്ചു. ഇതുവരെയുള്ള മസാല ബോണ്ടുകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കിഫ്ബിക്ക് കിട്ടിയതെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
കിഫ്ബിക്ക് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ നൽകിയ മികച്ച റേറ്റിങ്ങാണ് ഇതിന് വഴിയൊരുക്കിയത്.വിദേശ രാജ്യങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. വൻകിട കോർപറേറ്റ് കമ്പനികൾ, ദേശീയപാത അതോറിറ്റി, എൻ.ടി.പി.സി തുടങ്ങിയവക്കാണ് കാര്യമായി ഇന്ത്യയിൽനിന്ന് മസാല ബോണ്ട് ഇറക്കിയിരുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ മികച്ച റേറ്റിങ് ഇതിനാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.