കിഫ്ബിയില്‍ അമിത ആശങ്ക വേണ്ട –ഐസക്
text_fieldsതിരുവനന്തപുരം: കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) സംബന്ധിച്ച് അതിരുകവിഞ്ഞ ആശങ്ക അടിസ്ഥാനരഹിതമാണെന്നും നിയമസഭയുടെ പിടിത്തത്തില്‍നിന്ന് സംവിധാനം കുതറിപ്പോകില്ളെന്നും മന്ത്രി തോമസ് ഐസക്. നിയമസഭയില്‍ കിഫ്ബി സംബന്ധിച്ച ബില്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി മെട്രോ റെയില്‍വേ, കണ്ണൂര്‍ വിമാനത്താവളം എന്നിവക്ക് ബജറ്റിന് പുറത്ത് തുക കണ്ടത്തെിയിരുന്നു. ഈ സമീപനം വിശദമായി പ്രയോജനപ്പെടുത്തുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. ബജറ്റിനുള്ളില്‍ ഇത്രയധികം നിക്ഷേപം തങ്ങാനാവില്ല. അതേസമയം, കിഫ്ബി നിയമസഭയുടെ അധികാരങ്ങള്‍ക്ക് മുകളില്‍ പറക്കുന്ന പ്രശ്നവുമില്ല.
ബന്ധപ്പെട്ട വകുപ്പുകള്‍ ഭരണാനുമതി നല്‍കുന്ന പദ്ധതികളേ കിഫ്ബി പരിഗണിക്കൂ. അതിനാല്‍ കിഫ്ബി വകുപ്പുകള്‍ക്ക് മുകളിലാണെന്ന വാദം തെറ്റാണ്. പദ്ധതി നടപ്പാക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നതും ബന്ധപ്പെട്ട വകുപ്പുകളാണ്. മേല്‍നോട്ടം വഹിക്കുന്നതും വകുപ്പുകള്‍തന്നെ. പണി പൂര്‍ത്തീകരിച്ചെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ കിഫ്ബി പണം നല്‍കും. പദ്ധതികളുടെ മുന്‍ഗണ നിശ്ചയിക്കാനും കിഫ്ബിക്ക് അവകാശമില്ല. എസ്റ്റിമേറ്റ് കിഫ്ബി വിശദമായി പരിശോധിക്കും.
പദ്ധതിയുടെ സാധ്യതാ പരിശോധിക്കുന്നതിന് സര്‍ക്കാറിന്‍െറ പരിശോധനാ വിഭാഗത്തെ നിയോഗിക്കും. വിപണിയില്‍നിന്നാണ് കിഫ്ബി ധനം സമാഹരിക്കുക. ഇതിനു വിപണിയുടെ വിശ്വാസമാര്‍ജിക്കാന്‍ സാധിക്കുന്ന മുഖങ്ങളെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഗാരന്‍റി നല്‍കുന്നെന്ന വാദം ശരിയല്ല. സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിക്കാണ് സര്‍ക്കാര്‍ ഗ്യാരന്‍റി നല്‍കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് ഈ വഴിയില്‍ ആദ്യമത്തെുന്നത്. പൂര്‍ണമായും തിരിച്ചടയ്ക്കുന്നത്, ഭാഗികമായി തിരിച്ചടയ്ക്കുന്നത്, തിരിച്ചടവില്ലാത്തത് എന്നിങ്ങനെ മൂന്നുതരത്തിലാണ് പദ്ധതികള്‍ ആവിഷ്കരിക്കുക. തിരിച്ചടവില്ലാത്ത പദ്ധതികളുടെ വായ്പ സര്‍ക്കാറിന്‍െറ ഭാവി വരുമാനത്തില്‍നിന്ന് അടയ്ക്കും. അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാറിന്‍െറ റവന്യൂ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ നിലവില്‍ വാങ്ങുന്ന വായ്പയുടെ പലിശയെക്കാള്‍ കുറഞ്ഞ നിരക്കിലാവും കിഫ്ബിയിലൂടെ സമാഹരിക്കുന്ന വായ്പക്ക് പലിശയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.