മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി
text_fieldsതിരുവനന്തപുരം: തങ്ങൾക്കെതിരെ രൂക്ഷമായ വിമർശമുന്നയിച്ച മന്ത്രി ജി. സുധാകരന് മറുപടിയുമായി കിഫ്ബിയും. ധനലഭ്യ ത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കിഫ്ബി ; മരാമത്ത് വകുപ്പിെൻറ 36 നിർമാണപ്രവൃത്തികളിൽ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്ന്് കണ്ടെത്തിയതായി ഫേസ്ബുക്ക് പേജിൽ ആരോപിച്ചു. നിർമാണത്തിലിരുന്ന 12 പ്രവൃത്തികൾ നിർത്തിെവക്കാൻ കിഫ്ബി നിർദേശം നൽകിയിരുന്നു. പലതവണ ഗുണനിലവ ാരം സംബന്ധിച്ച് തിരുത്തൽ നിർദേശിച്ചിട്ടും ഫലംകാണാതെ വന്നപ്പോഴാണ് 12 പദ്ധതികൾക്ക് സ്‌റ്റോപ് മെമ്മോ നൽകേണ്ടി വന്നതെന്നും കിഫ്ബി വിശദീകരിച്ചു.
ഇൗ നിർമാണപ്രവൃത്തികളെ താൽക്കാലികമായി നിർത്തിെവക്കാൻ സാധ്യതയുള്ളവ യുടെ പട്ടികയിൽ പെടുത്തി കിഫ്ബി സി.ഇ.ഒ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഗുണനിലവാരവും സമയക്രമവ ും ഉറപ്പുവരുത്താൻ ഭാവിയിലും കർശന പരിശോധനയും തുടർന്നുള്ള നിർദേശങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. വർക്കല- പൊന്മുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് ഭാഗത്തെ നിർമാണത്തിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച മാധ്യമവാർത്ത ഉന്നയിച ്ചാണ് ഫേസ്ബുക്കിൽ കിഫ്ബിയുടെ കുറിപ്പ്. കിഫ്ബി ഉദ്യോഗസ്ഥർ െപാതുമരാമത്ത് വകുപ്പിെൻറ പദ്ധതികളെല്ലാ ം വെട്ടുന്ന സ്ഥിതിയാണെന്നാണ് മന്ത്രി സുധാകരൻ വിമർശിച്ചത്.
പാലോട്-കാരേറ്റ് ഭാഗത്തെ റോഡിലെ നിർമാണ പിഴവുകൾ കിഫ്ബി അക്കമിട്ട് നിരത്തുന്നു. പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്‌സാമിനർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. സമയബന്ധിതമായി ഇത് പാലിച്ചില്ല. പദ്ധതിയുടെ രൂപകൽപനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ കിഫ്ബി മാർഗരേഖക്ക് വിധേയമായി മാത്രമേ പാടുള്ളൂ എന്നും നിർദേശമുണ്ട്. ഇൗ നിർദേശങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്നും കിഫ്ബി കുറ്റപ്പെടുത്തി.
ഗുണനിലവാരം ഉറപ്പുവരുത്താൻ കിഫ്ബിക്ക് ബാധ്യതയും അധികാരവുമുണ്ട്. വർക്കല-പൊന്മുടി പദ്ധതിയിൽ റോഡ് ഫണ്ട് ബോർഡ് ആണ് എസ്.പി.വി. ഇത് െതരഞ്ഞെടുക്കുന്നത് മരാമത്ത് വകുപ്പിെൻറ അധികാരപരിധിയിലെ കാര്യമാണ്. കിഫ്ബി പദ്ധതിയിൽ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് കൈമാറുന്നില്ല. വകുപ്പിെൻറ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിർവഹണം. പൊതുമരാമത്ത് വകുപ്പിെൻറ ശേഷി വർധനക്ക് ഈ രീതിയാണ് നല്ലതെന്ന് സർക്കാർ നിശ്ചയിച്ചതാണ്. ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും എസ്.പി.വി സി.ഇ.ഒയും കിഫ്ബി സി.ഇ.ഒയും ത്രികക്ഷി ഉടമ്പടിയിൽ ഏർപ്പെടുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് കിഫ്ബി, ടെക്‌നിക്കൽ റിസോഴ്‌സ് സെൻററെന്നും കിഫ്ബി വിശദമാക്കുന്നു.
കിഫ്ബി: മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ല, ആരും ശിപാർശയുമായി വരേണ്ട -െഎസക്
തിരുവനന്തപുരം: കിഫ്ബി നിർമാണപ്രവർത്തനങ്ങളുടെ ഗുണമേന്മയിലും മാനദണ്ഡങ്ങളിലും ഒരു വീട്ടുവീഴ്ചക്കും തയാറല്ലെന്ന് മന്ത്രി തോമസ് െഎസക്. മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തുടങ്ങിയ 12 പദ്ധതികൾ നിർത്തിവെച്ചത്. ഇക്കാര്യത്തിൽ ആരും ഇനി ശിപാർശയുമായി വരേണ്ടെന്നും െഎസക് പറഞ്ഞു. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരൻ നടത്തിയ രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെയാണ് നിയമസഭയിൽ ഉപധനാഭ്യർഥന ബില്ലിലെ ചർച്ചയിൽ മന്ത്രി തോമസ് െഎസക്കിെൻറ പരോക്ഷ മറുപടി. സാധാരണ നടക്കുന്ന പോലുള്ള നിർമാണമാണ് എന്ന് കരുതി ചിലർ പരിപാടികളുമായി ഇറങ്ങിയിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ല. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. എന്നിട്ടും മാറ്റമില്ലെങ്കിൽ മെമ്മോ കൊടുക്കും. ഇനിയും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിർത്തിവെപ്പിക്കുമെന്നും െഎസക് തുറന്നടിച്ചു.
കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നും മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ചീഫ് എൻജിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യൂട്ടിവ് എൻജിനീയറായ സി.ടി.ഇയാണെന്നും ലോകെത്തവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോയെന്നും സുധാകരൻ ചോദിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് െഎസക്കിെൻറ മറുപടി ശ്രദ്ധേയമാകുന്നത്. നിയമസഭയിലുണ്ടായിരുന്നു മന്ത്രി ജി. സുധാകരൻ പരാമർശങ്ങേളാട് പ്രതികരിച്ചില്ല.
സുധാകരെൻറ വാക്കുകള്‍ നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരെൻറ വാക്കുകള്‍ നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷം മന്ത്രിയുടെ വാക്കുകൾ പരാമർശിച്ചെങ്കിലും സഭയിലുണ്ടായിരുന്ന മന്ത്രി തോമസ് ഐസക്കും സുധാകരനും കേട്ടതായിപോലും ഭാവിച്ചില്ല. കിഫ്ബി നിർമിക്കുന്ന പൊതുമരാമത്ത് വകുപ്പിെൻറ പദ്ധതിയെ സംബന്ധിച്ച് സബ്മിഷെൻറ മറുപടിയിൽ മന്ത്രി സുധാകരന്‍ ഏറെ സംയമനവും കാട്ടി.
കിഫ്ബിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ െപാതുമരാമത്ത് വകുപ്പിെൻറ പദ്ധതികളെല്ലാം വെട്ടുന്ന സ്ഥിതിയാണെന്നും അവിടത്തെ ചീഫ് ടെക്‌നിക്കൽ എക്സാമിനർ ബകനെ പോെലയാണ് പെരുമാറുന്നതെന്നും മന്ത്രി സുധാകരൻ കഴിഞ്ഞദിവസം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ഇൗ വാക്കുകളാണ് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയിരുന്ന കെ.സി. ജോസഫാണ് കിഫ്ബിയുടെ പേരിൽ മന്ത്രിമാരായ െഎസക്കും സുധാകരനും തമ്മിലുള്ള പോര് ആദ്യം ഉന്നയിച്ചത്. സുധാകരന്‍ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയതുപോലെ ധനമന്ത്രി ബകനെപ്പോലെ എല്ലാം വെട്ടിവിഴുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇത് ആവര്‍ത്തിച്ചു. രണ്ടു മന്ത്രിമാരും സഭയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തിെൻറ പരാമർശങ്ങളോട് ശൂന്യവേളയിൽ മൗനം പാലിച്ചു.
വടുതല റെയിൽവേ മേൽപാലം സംബന്ധിച്ച് ടി.ജെ. വിനോദിെൻറ സബ്മിഷന് മറുപടി പറയുമ്പോള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാലമാണിതെന്നും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിര്‍വഹണ ഏജന്‍സിയുമെന്ന് മാത്രം പറഞ്ഞ് മന്ത്രി സുധാകരനും സംയമനം പാലിച്ചു. എന്നാൽ പിന്നീട് ഉപധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെ കിഫ്ബിയുടെ പ്രവർത്തനങ്ങളെ മന്ത്രി െഎസക് പൂർണമായും പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.