കിഫ്ബി: നൽകിയത് അന്തിമ റിപ്പോർട്ടെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ സമർപ്പിച്ചത് അന്തിമ റിപ്പോർട്ട്. നവംബർ ആറിനാണ് ഇതുസംബന്ധിച്ച് സി.എ.ജി റിപ്പോർട്ട് നൽകിയത്. ഇക്കാര്യം സി.എ.ജി അധികൃതർ വ്യക്തമാക്കി.
2018-19 വർഷത്തെ സർക്കാറിെൻറ ധനകാര്യ ഒാഡിറ്റ് റിപ്പോർട്ടാണിത്. സർക്കാറിെൻറ വരവ്-ചെലവ് കണക്കുകൾ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന റിപ്പോർട്ടാണ് സി.എ.ജി സംസ്ഥാന സർക്കാറിന് കൈമാറിയത്. നിയമസഭയിൽ സമർപ്പിക്കുന്നതിന് ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവർണർക്ക് അയച്ചുകൊടുക്കുന്ന റിപ്പോർട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി.
കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് െഎസക്കാണ് സി.എ.ജിയുടെ കരട് റിപ്പോർട്ടാണെന്ന് സൂചിപ്പിച്ച് റിപ്പോർട്ടിലെ ചില പരാമർശങ്ങൾ പുറത്തുവിട്ടത്. കിഫ്ബി വിദേശത്തുനിന്ന് അടക്കം എടുക്കുന്ന മസാല ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ടിൽ കുറ്റെപ്പടുത്തിയിരുന്നു. ബോണ്ട് വിദേശത്ത് വിറ്റഴിച്ചതും അതിന് സർക്കാർ ഗ്യാരൻറി നൽകിയതും ഭരണഘടനാ വിരുദ്ധമാണ്. എടുത്ത 2150 കോടിയുടെ ബോണ്ട് തിരിച്ചടയ്ക്കുേമ്പാൾ 3100 കോടിയോളം വേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
റിപ്പോർട്ട് പരാമർശിച്ച ധനമന്ത്രി കേന്ദ്ര ഏജൻസികളെെവച്ച് സംസ്ഥാനങ്ങളെ മെരുക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിതെന്ന് ആരോപിച്ചിരുന്നു. നിയമസഭയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് പുറത്തുവിട്ടത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ നിലപാട്.
വി.ഡി. സതീശൻ ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി.
സാധാരണ ഒാഡിറ്റ് നടക്കുേമ്പാൾ അക്കൗണ്ടൻറ് ജനറൽ ബന്ധപ്പെട്ട വകുപ്പുകളോട് ഒാഡിറ്റ് കണ്ടെത്തൽ സംബന്ധിച്ച് വിശദീകരണം തേടും. വകുപ്പുകളുടെ മറുപടികൂടി ഉൾപ്പെടുത്തിയാണ് ഇത് റിപ്പോർട്ടാക്കുന്നത്. ഇത് സി.എ.ജി അംഗീകരിക്കുേമ്പാൾ അന്തിമ റിപ്പോർട്ടാകും. കരട് റിപ്പോർട്ട് സാധാരണ പൂർണ രൂപത്തിൽ സർക്കാറിന് അയക്കാറില്ല. അന്തിമ റിപ്പോർട്ടാണ് നൽകുക. സി.എ.ജി റിപ്പോർട്ട് ധനവകുപ്പിന് അയച്ചുകൊടുക്കുകയും ബന്ധപ്പെട്ടവർ അത് ഗവർണർക്ക് കൈമാറുകയും ചെയ്യും. ഗവർണർ ഇത് സ്പീക്കർക്ക് കൈമാറും. ഇത് നിയമസഭയിൽ ധനമന്ത്രി സമർപ്പിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.