കിഫ്ബി സി.ഇ.ഒ ചോദ്യമുനമ്പിൽ
text_fieldsതിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയൻറ് ഫണ്ട് മാനേജർ എന്നിവരെ ചോദ്യം ചെയ്തു. ഇൻകം ടാക്സ് കമീഷണർ മഞ്ജിത് സിങ്ങിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച ചോദ്യം െചയ്യൽ 11.30 വരെ നീണ്ടു.
ടി.ഡി.എസ് കിഴിവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ആൻഡ് ഫിനാൻസ് മാനേജ്മെൻറ് സിസ്റ്റം, ഫിനാൻസ് മാനേജ്മെൻറ് സിസ്റ്റം എന്നീ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനരീതി കിഫ്ബി വിശദീകരിച്ചു കൊടുത്തു. പരിശോധനാ സംഘം ആവശ്യപ്പെട്ടപ്രകാരം മറ്റു വിവരങ്ങൾ മാർച്ച് 29 ഓടെ കൈമാറും. കരാറുകാർക്കുള്ള പേമെൻറിലെ ടി.ഡി.എസ് കിഴിവ് ചെയ്തത് സംബന്ധിച്ചായിരുന്നു പരിശോധന. പി.എഫ്.എം.എസ്, എഫ്.എം.എസ്, സോഫ്റ്റ് വെയറുകളിലേക്ക് ആക്സസിനായി പരിശോധനാ സംഘത്തിന് താൽക്കാലിക പാസ്വേഡ് നൽകാൻ തയാറായെങ്കിലും അതിെൻറ ആവശ്യമില്ലെന്ന് അവർ അറിയിച്ചതായി കിഫ്ബി വിശദീകരിച്ചു. കരാറുകാരെൻറ അക്കൗണ്ടിലേക്ക് കിഫ്ബിയാണ് പണം കൈമാറുന്നത്. അതിനാൽ ടി.ഡി.എസ് കിഴിവ് ചെയ്യേണ്ട ബാധ്യത കിഫ്ബിക്കല്ലേയെന്ന ചോദ്യം ഐ.ടി ആക്ടിെൻറയും കിഫ്ബി നടപടിക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ്.
കിഫ്ബി ഫണ്ട് പ്രകാരമുള്ള പദ്ധതികളുടെ കരാറുകാരനും കിഫ്ബിയും തമ്മിൽ ഒരുതരത്തിലുള്ള നിയമപരമായ ബന്ധമോ കരാർപ്രകാരമുള്ള ബാധ്യതകളോ ഇല്ല. നിലവിൽ 42 എസ്.പി.വികളാണ് കിഫ്ബി പദ്ധതികൾ നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.