ഇ.ഡി അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് കിഫ്ബി സി.ഇ.ഒ
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് സി.ഇ.ഒ കെ.എം എബ്രഹാം. പരാതികളിൽ അന്വേഷണം തുടങ്ങിയെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചത്. ഇതിനെ കുറിച്ച് കിഫ്ബിക്ക് വ്യക്തമായ വിവരങ്ങളൊന്നുമില്ലെന്നും സി.ഇ.ഒ അറിയിച്ചു.
യെസ് ബാങ്കിൽ നിക്ഷേപിച്ച പണം നഷ്ടമായിട്ടില്ല. ബാങ്കിൽ പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ നിക്ഷേപം തിരിച്ചെടുത്തിരുന്നു. കിഫ്ബി ഇൻവെസ്റ്റ്മെൻറ് പോളിസി അനുസരിച്ചാണ് സ്വകാര്യബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഇതിന് വിദഗ്ധ സമിതിയുടെ ഉപദേശവും തേടാറുണ്ട്. 2017ൽ മികച്ച റേറ്റിങ്ങുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. കിഫ്ബിയുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും കെ.എം എബ്രഹാം അറിയിച്ചു.
നേരത്തെ പരാതികളിൽ കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി കേന്ദ്രധനകാര്യ സഹമന്ത്രി പാർലമെൻറിൽ അറിയിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാൻ അദ്ദേഹം തയാറായിരുന്നില്ല. തുടർന്നാണ് വിശദീകരണവുമായി കിഫ്ബി സി.ഇ.ഒ തന്നെ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.