'കുഴൽനാടൻ ഏറ്റെടുത്തത് ആർ.എസ്.എസ് വക്കാലത്ത്, ചെന്നിത്തല ഒളിച്ചുകളി നിർത്തണം' -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: കിഫ്ബി -സി.എ.ജി വിഷയത്തിൽ മാത്യു കുഴൽനാടനെടുത്ത വക്കാലത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. മാത്യു കുഴൽനാടൻ ആർ.എസ്.എസുകാരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഇങ്ങനെയൊരാളെ കെ.പി.സി.സി െസക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.
കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആർ.എസ്.എസ് നേതാവ് റാം മാധവാണ്. കോണഗ്രസ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് യഥാർഥ പരാതി നൽകിയത്. ആർ.എസ്.എസിെൻറ ഭാഗമായ ഡൽഹിയിലെ സ്വദേശി ജാഗരൺ മഞ്ചിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഇത്തരത്തിൽ ഒരാളെ സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.
രാജീവ് ഗാന്ധിയും ആർ.എസ്.എസും തമ്മിൽ ഗാന്ധി വധം ആരാണെന്ന് നടത്തിയതെന്ന് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിൽ പ്രഫഷനലായ മാത്യു കുഴൽനാടൻ ആർ.എസ്.എസിെൻറ വക്കാലത്ത് ഏറ്റെടുക്കുമോയെന്നും തോമസ് ഐസക് ചോദിച്ചു.
കിഫ്ബിയിൽ നടന്ന അഴിമതി എന്താണെന്ന് വ്യക്തമാക്കണം. കെ ഫോണിനെതിരെയും ആരോപണം ഉന്നയിച്ചു. സംസ്ഥാനത്തിെൻറ അധികാരത്തെ കുറിച്ചുള്ള തർക്കമാണിത്. വിദേശത്തുനിന്ന് മാത്രമല്ല രാജ്യത്തിന് അകത്തുനിന്നുപോലും വായ്പയെടുക്കാൻ കഴിയില്ലെന്നാണ് സി.എ.ജി പറയുന്നത്. ഇതിനോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
റിസർവ് ബാങ്ക്, സെബി എന്നിവയുടെ അനുമതിയോടെയാണ് വായ്പ എടുത്തത്. സി.എ.ജി അതു മനസിലാക്കുന്നില്ല. നിയമപരമായി നേരിടാൻ ഭയമില്ല. രാഷ്ട്രീയമായും ഇതിനെ നേരിടും. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.