കിഫ്ബി കടപ്പത്രം: ധനമന്ത്രിയും സി.ഇ.ഒയും ഒത്തുകളിച്ചെന്ന് രേഖകൾ
text_fieldsകൊച്ചി: കിഫ്ബി കടപ്പത്രം ഇറക്കുന്നതിൽ മന്ത്രി തോമസ് ഐസക്കും സി.ഇ.ഒ കെ.എം. എബ്രഹാമും ഒത്തുകളിെച്ചന്ന് രേഖകൾ. ഇവരുടെ നിർദേശത്തോട് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്.
വിപണി സാഹചര്യം പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാറിെൻറ കടപ്പത്രങ്ങളെ അപേക്ഷിച്ച് 2.5 മുതൽ 2.75 ശതമാനം വരെ അധികപ്പലിശ കൊടുക്കാതെ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനാവില്ലെന്ന സി.ഇ.ഒയുടെ അഭിപ്രായത്തെ ചീഫ് സെക്രട്ടറി അംഗീകരിച്ചിരുന്നില്ല. ആഗോള വിപണിയിലെ നടപ്പുനിരക്കിനേക്കാൾ കൂടുതലാണിതെന്നും പലിശനിരക്ക് നിശ്ചയിക്കുന്നത് കഴിഞ്ഞകാല സ്ഥിതിവിവരക്കണക്ക് സൂക്ഷ്മവിശകലനം ചെയ്തതിനു ശേഷമാകണമെന്നും 2019 ജനുവരി 17ലെ ബോർഡ് യോഗത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ആഭ്യന്തര കമ്പോളത്തിൽ പലിശനിരക്ക് കുറവാണെന്നിരിക്കെ, മസാല ബോണ്ട് ഇറക്കുന്നതിെൻറ ആവശ്യകത എന്താണെന്നായിരുന്നു ധനസെക്രട്ടറിയുടെ ചോദ്യം. എന്നാൽ, ബോർഡിെൻറ ഉപാധ്യക്ഷനായ മന്ത്രി തോമസ് ഐസക്കും നാമനിർദേശം ചെയ്യപ്പെട്ട വിദഗ്ധാംഗങ്ങളും സി.ഇ.ഒയുടെ അഭിപ്രായത്തെ പിന്തുണച്ചു.
പലിശനിരക്ക് അൽപം കൂടുതലാണെങ്കിലും ആഗോളവിപണിയിൽ പ്രവേശിക്കാനുള്ള ആദ്യാവസരം വിനിയോഗിക്കണമെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ പ്രാധാന്യമർഹിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കിയതോടെ എല്ലാം തീർപ്പായി. മസാല ബോണ്ട് ഉടൻ പൂർത്തീകരിക്കാനാണ് യോഗം തീരുമാനിച്ചത്. അതിന് നടപടികൾ സ്വീകരിക്കാൻ സി.ഇ.ഒയെ ചുമതപ്പെടുത്തി. 2019 ഫെബ്രുവരിയിൽ നിക്ഷേപകരായ സി.ഡി.പി.ക്യു കമ്പനി പ്രതിനിധികൾ തിരുവനന്തപുരം സന്ദർശിച്ച് കിഫ്ബി അധികൃതരുമായി ചർച്ച നടത്തി. ഫെബ്രുവരി 27ലെ കിഫ്ബിയുടെ 35ാമത് ബോർഡ് യോഗത്തിലാണ് കേന്ദ്രസർക്കാറിെൻറ കടപ്പത്രങ്ങളേക്കാൾ അധികനിരക്കിൽ പലിശ നൽകാൻ തീരുമാനിച്ചത്.
പലിശനിരക്ക് ഏത് മാതൃകപ്രകാരമാണ് കണക്കാക്കിയതെന്ന ചീഫ് സെക്രട്ടറിയുടെ ചോദ്യത്തിന് ഉപദേശകബാങ്കുകൾ വിപണിസാഹചര്യം വിലയിരുത്തിയതിെൻറയും നിക്ഷേപകരുമായി ചർച്ച ചെയ്തതിെൻറയും അടിസ്ഥാനത്തിലാണെന്നായിരുന്നു മറുപടി. നിക്ഷേപകരുമായി വിലപേശിയാണോ പലിശനിരക്ക് നിർണയിച്ചതെന്നത് ഇപ്പോഴും വ്യക്തമല്ല. സി.ഡി.പി.ക്യു പ്രതിനിധികൾ ആവശ്യപ്പെട്ട പലിശനിരക്ക് അതേപടി അംഗീകരിച്ചതായാണ് ബോർഡ് യോഗത്തിെൻറ മിനിറ്റ്സ് സൂചിപ്പിക്കുന്നത്. സിംഗപ്പുരിലും ഹോങ്കോങ്ങിലും ലണ്ടനിലും ദുബൈയിലും െവച്ച് സി.ഇ.ഒയുടെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം നിക്ഷേപകരുമായി ചർച്ച നടത്തി പലിശനിരക്ക് നിശ്ചയിച്ചെന്ന ധനമന്ത്രിയുടെ അഭിപ്രായത്തെ നിരാകരിക്കുകയാണ് യോഗ മിനിറ്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.