കിഫ്ബിയിൽ 'കരട് '; സർക്കാർ പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് സ്വമേധയാ വെളിപ്പെടുത്തിയ സർക്കാർ പ്രതിരോധത്തിൽ. നിയമസഭയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിലെ പരാമർശങ്ങൾ കരടാണെന്ന വിശദീകരണത്തോടെ പുറത്തുവിട്ട ധനമന്ത്രി തോമസ് െഎസക്കിന് ഒടുവിൽ അന്തിമ റിപ്പോർട്ടാണെന്ന് സമ്മതിക്കേണ്ടിവന്നു.
നവംബർ ആറിന് അന്തിമ റിപ്പോർട്ട് നൽകിയെന്ന് സി.എ.ജി തന്നെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ലോക്കർ തുറക്കാൻ സഹായിച്ച ചാർേട്ടഡ് അക്കൗണ്ടൻറിെൻറ സ്ഥാപനം കിഫ്ബിയുടെ ഒാഡിറ്ററായി വന്നതും വിദേശത്തുനിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിർത്തിരുെന്നന്നതും സർക്കാറിന് കൂടുതൽ തലവേദനയായി.
കരട് റിപ്പോർട്ടാണെന്ന് പറഞ്ഞത് ഉത്തമ ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ച ധനമന്ത്രി ചട്ടലംഘനമാണെങ്കിൽ നിയമസഭയിൽ നോക്കാമെന്ന നിലപാടിലാണ്. കരടിൽ ഇല്ലാത്ത നാല് പേജുകൾ ഡൽഹിയിൽനിന്ന് കൂട്ടിച്ചേർെത്തന്നും വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
അതിനിടെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നക്ക് ലോക്കർ എടുക്കാൻ സൗകര്യം ഒരുക്കിയ ചാർേട്ടഡ് അക്കൗണ്ടൻറ് പി. വേണുേഗാപാൽ ഉൾപ്പെടുന്ന സ്ഥാപനമാണ് കിഫ്ബിയുടെ ഒാഡിറ്റ് നിർവഹിക്കുന്നതെന്നതും പുറത്തുവന്നു. വേണുഗോപാൽ പങ്കാളിയായ സൂരി ആൻഡ് കോ എന്ന സ്ഥാപനത്തെയാണ് രണ്ടാംഘട്ട ഒാഡിറ്റിനായി ചുമതലപ്പെടുത്തിയത്. വർമ ആൻഡ് വർമയാണ് മുഖ്യ ഒാഡിറ്റർ. ടെൻഡർ വഴിയാണ് വേണുഗോപാലിെൻറ സ്ഥാപനത്തെ തെരഞ്ഞെടുത്തതെന്ന് ധനമന്ത്രി പറഞ്ഞു.
അതിനിടെ മസാല ബോണ്ടിന് അധിക പലിശയെന്ന ആരോപണം കിഫ്ബി തള്ളി. ആ സമയത്ത് ലഭ്യമായ കുറഞ്ഞ പലിശക്കാണ് കിട്ടിയത്. വിദേശത്തുനിന്നും മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിനോട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവർ യോജിച്ചിരുന്നില്ല. കിഫ്ബി ഡയറക്ടർ ബോർഡിൽ നടന്ന ചർച്ചയിൽ ചില അംഗങ്ങൾ അന്താരാഷ്ട തലത്തിലെ കിഫ്ബിയുടെ പ്രവേശന സാധ്യതയാണ് ഉയർത്തിയത്.
കരടിൽ ഇല്ലാത്ത നാലുപേജ് കൂട്ടിച്ചേർത്തു -ധനമന്ത്രി
സി.എ.ജി കരട് റിപ്പോർട്ടിൽ ഇല്ലാത്ത നാലുപേജുകൾ കേന്ദ്രനിർദേശപ്രകാരം ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതിനാൽ കരട് റിപ്പോർട്ടെന്ന് ഉത്തമബോധ്യത്തോടെയാണ് പറഞ്ഞത്. അത് അവകാശലംഘനവും ചട്ടലംഘനവുമാണെങ്കിൽ നിയമസഭയിൽ നേരിടാം.
സി.എ.ജി റിേപ്പാർട്ട് ധനമന്ത്രി മോഷ്ടിച്ചു -ചെന്നിത്തല
ഗവർണർക്ക് കൈമാറുന്നതിന് നൽകിയ സി.എ.ജി റിപ്പോർട്ട് ധനകാര്യ സെക്രട്ടറിയിൽനിന്ന് മോഷ്ടിച്ച് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയ ധനമന്ത്രി തോമസ് െഎസക് ഭരണഘടന വ്യവസ്ഥകളും നിയമസഭാ ചട്ടങ്ങളും ലംഘിച്ചിരിക്കുകയാണ്.
മസാല ബോണ്ട് കുറഞ്ഞ പലിശ നിരക്കിൽ - കിഫ്ബി
മസാല ബോണ്ട് പലിശ നിരക്കായ 9.723 ശതമാനം, ഡോളറിലേക്ക് പരിവർത്തനം ചെയ്യുേമ്പാൾ കിട്ടുന്നത് 4.68 ശതമാനമാണ്. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിദേശ ധനകാര്യ വിപണിയിൽനിന്ന് പണം കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.