കിഫ്ബി പിണറായിയുടെ തറവാട്ട് സ്വത്തല്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കിഫ്ബി പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വേണ്ടെന്നുവെക്കാൻ പ്രതിപക്ഷ നേതാവ് തയാറായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താൻ ഒാട് െപാളിച്ചുവന്ന എം.എൽ.എയല്ല. കിഫ്ബി ആരുടെയും സ്വകാര്യ സ്വത്തുമല്ല. ജനങ്ങൾ നൽകുന്ന പെട്രോൾ നികുതിയിൽനിന്നാണ് കിഫ്ബി ഫണ്ട്. കിഫ്ബിയിലെ കൊള്ളയെയും അഴിമതിയെയുമാണ് തങ്ങൾ എതിർക്കുന്നത്. പിണറായി പറയുന്നതുകേട്ടാൽ ഏതോ ഒൗദാര്യം താനും ഹരിപ്പാടുകാരും പറ്റുന്നെന്ന തരത്തിലാണ്. അങ്ങനെ ഒരു ഒൗദാര്യവും അവർക്കുവേണ്ട. വികസനത്തിെൻറ പേരിലെ അഴിമതി കണ്ടില്ലെന്ന് നടിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇ.എം.സി.സിയുമായുള്ള ഇടപാടുകളുടെ ഫയൽ പുറത്തുവിടണമെന്ന തെൻറ ആവശ്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ല. അന്വേഷണം നടത്താൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ അടുത്ത യു.ഡി.എഫ് സർക്കാർ അത് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.