ഡൊമസ്റ്റിക് ലീഗൽ കോൺസൽ ; മസാല ബോണ്ട് വിറ്റഴിക്കൽ: ടെൻഡർ പാലിച്ചാണ് നിയോഗിച്ചതെന്ന് കിഫ്ബി
text_fieldsതിരുവനന്തപുരം: ടെൻഡർ നടപടികളിലൂടെയാണ് സിറിൽ അമർചന്ദ് മംഗൽദാസിനെ മസാല ബോണ്ട് വിറ്റഴിക്കൽ പ്രക്രിയയുടെ ഡൊമസ്റ്റിക് ലീഗൽ കോൺസലായി തെരഞ്ഞെടുത്തതെന്ന് കിഫ്ബി വിശദീകരിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മസാല ബോണ്ട് വിറ്റഴിക്കലിന് ഇൗ സ്ഥാപനത്തിെൻറ സഹായം തേടിയതും ചർച്ചയായിരുന്നു. ഇൗ സാഹചര്യത്തിലാണ് കിഫ്ബി വിശദീകരണം.
100 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖമായ നിയമ സേവന സ്ഥാപനങ്ങളിലൊന്നാണ് സിറിൽ അമർചന്ദ് മംഗൽദാെസന്നും100 പാർട്ണർമാർ അടക്കം ഏകദേശം 650 അഭിഭാഷകർ ഉൾപ്പെട്ട സ്ഥാപനത്തിെൻറ സേവനം ഉപയോഗപ്പെടുത്തുന്നവരിൽ പ്രമുഖ ദേശീയ-അന്തർ ദേശീയ കമ്പനികളും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളുമുണ്ടെന്നും കിഫ്ബി വിശദീകരിച്ചു.
ആക്സിസും സ്റ്റാൻഡേർഡ് ചാർറ്റേഡും ആയിരുന്നു കിഫ്ബിയുടെ മർച്ചൻറ് ബാങ്കർമാർ. ഇതിൽ ആക്സിസ് ബാങ്ക് ഡൊമസ്റ്റിക് ലീഗൽ കോൺസലിനായി കിഫ്ബിക്കുവേണ്ടി ക്വേട്ടഷൻ ക്ഷണിക്കുകയും നാല് പ്രമുഖ നിയമ സേവന സ്ഥാപനങ്ങൾ സമർപ്പിക്കുകയും ചെയ്തു. സിറിൽ അമർ ചന്ദ് മംഗൽ ദാസിനു പുറെമ ട്രൈ ലീഡൽ (മുംബൈ), എ.ഇസഡ്.ബി സോളിസിറ്റേഴ്സ്(മുംബൈ), ജെ.എസ്.എ അഡ്വക്കറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ് (മുംബൈ) എന്നിവരാണ് നൽകിയത്. എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് സിറിൽ അമർചന്ദ് മംഗൽദാസിനെ തെരഞ്ഞെടുത്തത്. മസാല ബോണ്ട് വിറ്റഴിക്കുന്നതിൽ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾക്കും മുൻനിര സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും സേവനം നൽകിയതിെൻറ മികച്ച ട്രാക് റെക്കോഡ് സിറിൽ അമർചന്ദ് മംഗൽദാസിനുണ്ട്.
മസാല ബോണ്ട് സംബന്ധമായി ഭാവിയിൽ എന്തെങ്കിലും നിയമപരമായ സേവനം ആവശ്യമായി വന്നാലും ഇതേ സ്ഥാപനത്തെയാണ് സമീപിക്കേണ്ടിവരുന്നതെന്നും കിഫ്ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.