കിളികൊല്ലൂർ കേസ്; പൊലീസുകാരെ സംരക്ഷിച്ച് കമീഷണറുടെ വിചിത്ര അന്വേഷണ റിപോര്‍ട്ട്
text_fieldsകൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമീഷണറുടെ വിചിത്ര റിപ്പോർട്ട്. സൈനികനായ വിഷ്ണുവിനും സഹോദരനും മർദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദിച്ചത് ആരാണെന്നതിൽ വ്യക്തതയില്ലെന്നാണ് മനുഷ്യാവകാശ കമീഷന് പൊലീസ് കമീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദിച്ചതാരാണെന്ന് അറിയില്ല. സ്‌റ്റേഷന് പുറത്തുവെച്ചാണ് ഇരുവർക്കും മർദനമേറ്റതെന്ന പൊലീസ് വാദത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തല്ലിയതാരാണെന്ന് പറയാതെ വിചിത്രമായ റിപ്പോർട്ടാണ് പൊലീസ് നൽകിയതെന്ന് മർദനമേറ്റ വിഘ്‌നേഷ് പറഞ്ഞു. ഏറ്റവും ക്രൂരമായി മർദിച്ച അനീഷിന്റെയും വിനോദിന്റെയും പേര് റിപോർട്ടിൽ പറയുന്നില്ല. താഴേ തട്ടിലുള്ള ചില പൊലീസുകാരെ കരുവാക്കി ഉന്നതരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിൽ തൃപ്തിയില്ലെന്നും വിഘ്‌നേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.