സമൂഹ മാധ്യമത്തിൽ വിദ്യാർഥിനികൾക്കെതിരെ അപവാദ പ്രചാരണം: യൂത്ത് ലീഗ് നേതാവിനെതിരെ കേസ്
text_fieldsവേങ്ങര: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന കോളജ് വിദ്യാർഥിനികൾക്കെതിരെ സമൂഹ മാധ് യമത്തിൽ അപവാദം പരത്തുന്ന രീതിയിൽ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാവി നെതിരെ പൊലീസ് കേസെടുത്തു.
കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പുള്ളാട്ട് ഷ ംസുവിനും മറ്റു ചിലർക്കുമെതിരെയാണ് കേസ്. കണ്ണമംഗലം കിളിനക്കോട്ട് കല്യാണത്തിൽ പങ്കെടുക്കാനെത്തിയ തങ്ങളെ സമൂഹ മാധ്യമത്തിൽ ഇയാൾ മോശം പരാമർശങ്ങൾ പറഞ്ഞ് പരത്തിയതായി വിദ്യാർഥിനികൾ വേങ്ങര പൊലീസിൽ പരാതിപ്പെട്ടത്.
കണ്ണമംഗലം മേമാട്ടുപാറയിലെ പുള്ളാട്ട് ഷംസുവിനും മറ്റ് അഞ്ചു പേർക്കുമെതിരെ വിദ്യാർഥിനികളുടെ പരാതിയിൽ കേസെടുത്തതായി വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ പറഞ്ഞു.
കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍. ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുത്തതിന് ഇവരെ നാട്ടൂകാർ ചോദ്യം ചെയ്തു.
ഇതിന് പിന്നാലെ ഞങ്ങൾ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രക്ക് കള്‍ച്ചര്‍ ഇല്ലാത്ത നാട് വേറെയില്ലെന്നും പറഞ്ഞ് പെൺകുട്ടികൾ സാമൂഹിക മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കു മറുപടിയുമായി കിളിനക്കോടിലെ യുവാക്കള്‍ എന്നവകാശപ്പെട്ട് കുറച്ച് ചെറുപ്പക്കാർ എത്തുകയും ഫേസ്ബുക്ക് ലൈവിലൂടെ പെൺകുട്ടികൾക്കെതിരെ സംസാരിക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.