Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലപ്പെട്ട...

കൊല്ലപ്പെട്ട എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​ന് കോവിഡ് പോസിറ്റീവ്

text_fields
bookmark_border
കൊല്ലപ്പെട്ട എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​ന് കോവിഡ് പോസിറ്റീവ്
cancel

കണ്ണൂർ: കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​കന്‍ സയ്യിദ്​ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ന്‍റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ്​ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി കണ്ണൂർ ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. നാരായണ നായികും മൃതദേഹം സൂക്ഷിച്ച തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടും അറിയിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള കാര്യങ്ങൾ ഫോറൻസിക് സർജൻ അടക്കമുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

വെട്ടേറ്റ സ​ലാ​ഹു​ദ്ദീ​നെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ജീവനക്കാർ, പൊലീസുകാർ, നാട്ടുകാർ അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്മോർട്ടം നടക്കുക.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാണ് ചി​റ്റാ​രി​പ്പ​റ​മ്പി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​കനായ സ​ലാ​ഹു​ദ്ദീ​ന്‍ (30) കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റാ​രി​ക്ക​ട​വി​ന​ടു​ത്ത് കൈ​ച്ചേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍ക്കൊ​പ്പം കൂ​ത്തു​പ​റ​മ്പി​ല്‍ നി​ന്ന് ക​ണ്ണ​വ​ത്തെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​റി​ന് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് സ​ലാ​ഹു​ദ്ദീ​ന്‍ വാ​ഹ​ന​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങി. ഈ ​സ​മ​യം ര​ണ്ടു​പേ​ര്‍ പി​ന്നി​ല്‍നി​ന്ന് വ​ടി​വാ​ള്‍ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വ​ത്രെ. തു​ട​ര്‍ന്ന് അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

ക​ഴു​ത്തി​ലും, ത​ല​ക്കും ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ​​ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണ​വം ല​ത്തീ​ഫി​യ ഹൗ​സി​ൽ യാ​സി​ൻ കോ​യ ത​ങ്ങ​ളു​ടെ​യും നു​സൈ​ബ​യു​ടെ​യും മ​ക​നാ​ണ് സ​ലാ​ഹു​ദ്ദീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ൾ: നി​സാ​മു​ദ്ദീ​ൻ, ഫ​സ​ലു​ദ്ദീ​ൻ, ല​ത്തീ​ഫ, സാ​ഹി​ദ, സ​ഹി​ദ​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesSDPI WorkerKannur
Next Story