ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
text_fieldsഎടവനക്കാട്: വാച്ചാക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് സജീവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകും. ഒന്നരവർഷം മുമ്പ് നടന്ന കൊലപാതകം മൂടിവെച്ച പ്രതിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ സമയമെടുത്തുള്ള ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.
ഏഴുദിവസം കസ്റ്റഡി ആവശ്യപ്പെടും. കൊല്ലപ്പെട്ട രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങൾ മാത്രമേ പൊലീസിന് കണ്ടെത്താനായിട്ടുള്ളൂ. മറ്റ് തെളിവുകൾ ലഭ്യമായിട്ടില്ല. രമ്യയുടെ ഫോൺ കത്തിച്ചുകളഞ്ഞെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അത് പൂർണമായും വിശ്വസിച്ചിട്ടില്ല.
കൊലപാതകത്തിന് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തുകയാണ് പ്രധാനം. കുഴി തോണ്ടിയ നായ് വൈറസ് ബാധയേറ്റ് ചത്തു എന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇതിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
അതിന്‍റെ ജഡം കണ്ടെത്തണം. അതിൽനിന്ന് തെളിവ് ലഭിക്കുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പാതിരാത്രി സിറ്റൗട്ടിനോട് ചേർന്ന് ടാർപോളിൻ കെട്ടി മറച്ച് കുഴിയെടുത്തെന്നാണ് പ്രതിയുടെ മൊഴി. ഇത് എത്രത്തോളം ശരിയാണെന്നും അറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.