കിരണിന്റെ മർദനം സഹിക്കാനാകാതെ വിസ്മയ കാറിൽ നിന്ന് ഇറങ്ങിയോടിയെന്ന് മൊഴി
text_fieldsകൊല്ലം: ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയെ പലയിടങ്ങളിൽ വെച്ച് മർദിച്ചിട്ടുണ്ടെന്ന് ഭർത്താവ് കിരണിന്റെ മൊഴി. വിവാഹത്തിന് ശേഷം അഞ്ചു തവണ മർദ്ദിച്ചിട്ടുണ്ട്. റിമാൻഡിലായിരുന്ന ഭർത്താവ് കിരൺകുമാറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ കൂടുതൽ തെളിവെടുപ്പു നടത്തുകയാണ് അന്വേഷണ സംഘം. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിൽ ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തി.
ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയയെ കാറിെൻറ കാര്യം പറഞ്ഞ് മുമ്പും നിരവധിതവണ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞു. കുറച്ചുനാൾ മുമ്പ് ഇരുവരും കാറിൽ യാത്ര ചെയ്യവേ ഇക്കാര്യം പറഞ്ഞ് കിരൺ കാറിൽ െവച്ച് വിസ്മയയെ മർദിച്ചു. കിഴക്കേകല്ലട ചിറ്റുമല രണ്ട് റോഡിന് സമീപം െവച്ചായിരുന്നു സംഭവം.
തുടർന്ന് വിസ്മയ നിർബന്ധിച്ച് കാർ നിർത്തിക്കുകയും അതിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഹോം ഗാർഡ് ആൾഡ്രിെൻറ വീടായിരുന്നു ഇത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ കിരണിനെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അന്വേഷണം തുടരുന്നതിനായി പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ശാസ്താംകോട്ട കോടതി മൂന്ന് ദിവസത്തെയാണ് അനുവദിച്ചത്. ഗാര്‍ഹിക-സ്ത്രീധനപീഡന വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്.
കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ടതുണ്ടോയെന്ന കാര്യം ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂ. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറാണ് അേന്വഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.