Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിരണിന്‍റെ സഹോദരി...

കിരണിന്‍റെ സഹോദരി ഭർത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്​മാർട്ടം ചെയ്​ത ഡോക്​ടർമാരുടെ മൊഴിയെടുത്തു

text_fields
bookmark_border
കിരണിന്‍റെ സഹോദരി ഭർത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്​മാർട്ടം ചെയ്​ത ഡോക്​ടർമാരുടെ മൊഴിയെടുത്തു
cancel

കൊല്ലം: വിസ്​മയയുടെ മരണത്തിൽ കൂടുതൽ നടപടികളിലേക്ക്​ അന്വേഷണസംഘം കടക്കുന്നു. വിസ്​മയയുടെ ഭർത്താവ്​ കിരണിന്‍റെ സഹോദരി ഭർത്താവിനെ പൊലീസ്​ ചോദ്യം ചെയ്യും. ജനുവരി രണ്ടിന്​ കിരൺ വിസ്​മയയെ മർദിച്ചതുമായി ബന്ധപ്പെട്ട്​ ഉണ്ടായ പ്രശ്​നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന്​ മുൻകൈയെടുത്തവരിൽ ഒരാൾ കിരണിന്‍റെ സഹോദരി ഭർത്താവായിരുന്നു. ഇതുകൂടാതെ വിസ്​മയയുടെ കുടുംബം ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുമുണ്ട്​​. ഇതിന്‍റെ പശ്​ചാത്തലത്തിൽ കൂടിയാണ്​ ഇയാളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്​.

അതേസമയം, വിസ്​മയയുടെ പോസ്റ്റ്​മാർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന്​ ഡോക്​ടർമാരുടേയും ഫോറൻസിക്​ ഡയറക്​ടറുടേയും മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തി. ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ മുറുക്കിയാണ്​ വിസ്​മയ മരിച്ചത്​. ഇത്​ ആത്​മഹത്യയാണോ അതോ കൊലപ്പെടുത്തിയതിന്​ ശേഷം കെട്ടിത്തൂക്കിയതാണോ എന്നതാണ്​ പൊലീസ്​ സംശയം. ഇതുസംബന്ധിച്ച്​ വ്യക്​തത വരുത്തുന്നതിനാണ്​ പോസ്റ്റ്​മാർട്ടം നടത്തിയ ഡോക്​ടർമാരുടേയും ഫോറൻസിക്​ വിദഗ്​ധ​േന്‍റയും മൊഴിയെടുത്തത്​.

കഴിഞ്ഞ ദിവസം കിരൺ കുമാറിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. വിസ്​മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന അക്കൗണ്ട്​ പൊലീസ്​ സീൽ ചെയ്യുകയും ചെയ്​തിരുന്നു. വിസ്​മയയുടെ കുടുംബം കിരണിന്​ നൽകിയ കാർ തൊണ്ടി മുതലാക്കുമെന്നും അന്വേഷണ സംഘം വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vismaya death
News Summary - Kiran's sister Husband will question by police
Next Story