കുംബാര സമുദായത്തിന് പട്ടികജാതി പദവി: കിർത്താഡ്സ് ശിപാർശ കമീഷൻ തള്ളി
text_fieldsതിരുവനന്തപുരം: കിർത്താഡ്സിെൻറ വിജിലൻസ് റിപ്പോർട്ട് തള്ളി പട്ടികജാതി ഗോത്ര കമീഷൻ ഉത്തരവ്. കുംബാരസമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കിർത്താഡ്സിലെ വിജിലൻസ് ഓഫിസറുടെ ചുമതലയുള്ള എസ്.വി. സജിത്കുമാർ നൽകിയ റിപ്പോർട്ടാണ് കമീഷൻ ചെയർമാൻ ബി.എസ്. മാവോജി തള്ളിയത്.
കുംബാരസമുദായം ഒരു കാലത്തും പട്ടികജാതി-വർഗ വിഭാഗങ്ങൾ അനുഭവിച്ചതുപോലെ സാമൂഹിക അനീതിക്കും ആക്രമണത്തിനും അയിത്തത്തിനും അടിമത്തത്തിനും ഇരയായിട്ടിെല്ലന്ന് വിലയിരുത്തിയാണ് കമീഷൻ നടപടി. ഇതുസംബന്ധിച്ചുള്ള ചരിത്രരേഖകളോ തെളിവുകളോ കിർത്താഡ്സിന് കണ്ടെത്താനായില്ല. സാമ്പത്തിക അവശതക്ക് പരിഹാരമായി ഒരു സമുദായത്തെയും പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ല. അങ്ങനെ തീരുമാനമെടുത്താൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്പലവാസികൾ അടക്കം സമുദായങ്ങൾ ഭാവിയിൽ ഇതേ ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്.
പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് പാർലമെൻറിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും ഭരണഘടനാപരമായി സംവരണം ലഭിച്ചിട്ടുണ്ട്.
ജനസംഖ്യാനുപാതികമായി പ്രാതിനിധ്യവുണ്ട്. ഈ സംവരണം പിൻവാതിലിൽകൂടി തട്ടിയെടുക്കുന്നതിനുള്ള ശ്രമമായി ഈ അവകാശവാദത്തെ കാണണം. അതിനാൽ ഇത്തരം വാദങ്ങൾ തടയണം. കുംബാര സമുദായത്തെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാശ നൽകിയ കിർത്താർഡ്സിനെയും കമീഷൻ രൂക്ഷമായി വിമർശിച്ചു. അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയാണ് സമുദായത്തെ വസ്തുതകൾക്ക് വിരുദ്ധമായി പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ നൽകിയത്. കിർത്താഡ്സിലെ വിജിലൻസ് ഓഫിസർ തസ്തിക വളരെ അധികാരമുള്ളതാണ്.
തസ്തികയിൽ അഡീഷനൽ ചാർജിലാണ് ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. വിജിലൻസ് ഓഫിസറുടെ ചാർജുള്ള എസ്.വി. സജിത്കുമാറിന് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുന്നതിന് യോഗ്യതയില്ല.
സർക്കാർ അടിയന്തരമായി ഇടപെട്ട് വിജിലൻസ് ഓഫിസറെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറിക്കും പട്ടികജാതി-വർഗ പ്രിൻസിപ്പൽ സെക്രട്ടറിക്കും കമീഷൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.