യുദ്ധക്കെടുതി കൂടുതല്‍ ബാധിക്കുക കര്‍ഷകകുടുംബങ്ങളെ –അതുല്‍കുമാര്‍ അഞ്ജാന്‍
text_fieldsആലപ്പുഴ: യുദ്ധക്കെടുതികള്‍ കൂടുതല്‍ ബാധിക്കുക കര്‍ഷക കുടുംബങ്ങളെയാണെന്ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളില്‍നിന്നുള്ളവരാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും. കുത്തക ഭീമന്മാരുടെ മക്കളാരും രാജ്യത്തിനായി യുദ്ധം ചെയ്യാറില്ല. അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായാണ് പല യുദ്ധങ്ങളും ഉണ്ടാകുന്നത്. കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ അഞ്ചുലക്ഷം കോടി രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്കായി നല്‍കിയത്. എന്നാല്‍, രാജ്യത്തിന്‍െറ അന്നദാതാക്കളായ 67 ശതമാനത്തോളം വരുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കാര്‍ഷിക മേഖലയെ കുത്തകവത്കരിക്കാനുള്ള നീക്കങ്ങളും സജീവമാണ്. കാര്‍ഷിക മേഖലക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ബജറ്റ് അവതരിപ്പിക്കണം. കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നുണ്ട്. കേരളവും ഇത് പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്‍റ് വി. ചാമുണ്ണി പതാക ഉയര്‍ത്തി.
ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി റിപ്പോര്‍ട്ടവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.ജെ. ആഞ്ജലോസ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയിക്കുട്ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.