സംസ്ഥാനമറിയാതെ കിസാൻ സമ്മാൻ പദ്ധതിക്ക് സംസ്ഥാന തല ഉദ്ഘാടനം
text_fieldsതിരുവനന്തപുരം: കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാ നനിധിയുടെ ഉദ്ഘാടനത്തെചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ തർക്കം. പദ്ധ തി ഉദ്ഘാടനത്തിെൻറ വെബ്കാസ്റ്റിങ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവ നന്തപുരം ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിർവഹിച്ചു.
ഇതിലേക്ക് ജനപ്രത ിനിധികളെയോ സംസ്ഥാന സർക്കാർ പ്രതിനിധികളെയോ വിളിച്ചില്ല. സംസ്ഥാനതല ഉദ്ഘാട നമാണ് ഇങ്ങനെ നടത്തിയതെന്ന ആേക്ഷപമാണ് സംസ്ഥാന സർക്കാറിന്. തുടർന്ന് വൈക്കത്ത ് സംസ്ഥാന സർക്കാർതല ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കേന്ദ്രനടപടിയെ അൽപത്തമെന്ന് സുനിൽകുമാർ വിശേഷിപ്പിച്ചപ്പോൾ പദ്ധതികൾക്ക് കേന്ദ്രത്തിൽനിന്ന് പണം സ്വീകരിച്ചശേഷം പേര് മാറ്റുന്നത് മോഷണമാണെന്ന് അൽഫോൺസ് കണ്ണന്താനവും തിരിച്ചടിച്ചു.
കേന്ദ്രം സാമാന്യമര്യാദ കാണിച്ചില്ലെന്ന ആക്ഷേപവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു. നേരത്തെ ടൂറിസം സർക്യൂട്ടിെൻറ ഉദ്ഘാടനത്തിലും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരുമായി ഇടഞ്ഞിരുന്നു. അേഞ്ചക്കറില് താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഇതിെൻറ ദേശീയതല ഉദ്ഘാടനം ഘോരഘ്പൂരിലാണ് നടന്നത്. കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന പരിപാടി സംസ്ഥാന സർക്കാർ അറിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരും ബി.ജെ.പി നേതാക്കളുമാണ് ഇതിൽ പെങ്കടുത്തത്.
ഇൗ ചടങ്ങിന് തൊട്ടുമുമ്പാണ് വൈക്കത്ത് പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മന്ത്രി വി.എസ്. സുനിൽകുമാർ ആക്ഷേപം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തങ്ങൾ അറിയാതെ നടത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അൽപത്തമാണെന്നും സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാൻ ബി.ജെ.പി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറൽ സംവിധാനത്തെയാകെ വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പദ്ധതിയുടെ ഉദ്ഘാടനം നടന്നത് ഘോരക്പൂരിലാെണന്നും ശ്രീകാര്യത്ത് നടന്നത് ചടങ്ങിന് സാക്ഷ്യംവഹിക്കൽ മാത്രമാെണന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികൾ പേര് മാറ്റി ഇവിടെ നടപ്പാക്കും. വീട് നൽകുന്ന പദ്ധതി ലൈഫ് എന്ന പേരിൽ നടപ്പാക്കുന്നു. ഇത് മോഷണമാണ്. സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രമാണിച്ച കോപ്രായമാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പൂർത്തീകരിക്കാതെ പദ്ധതി പ്രഖ്യാപിക്കുക, ചിലരെ വിളിച്ച് ആനുകൂല്യം വിതരണംചെയ്യുക, ജനപ്രതിനിധികളെ അറിയിക്കാതിരിക്കുക, തുടങ്ങിയവയൊക്കെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.