കിസാൻ സമ്മാൻ: ഉദ്ഘാടനത്തിൽ പെങ്കടുക്കണമെങ്കിൽ മന്ത്രിമാർക്ക് ഖൊരക്പൂരിൽ പോകാം -കണ്ണന്താനം
text_fieldsതിരുവനന്തപുരം: കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദത്തിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനെ പരിഹസിച്ച് കേന്ദ്ര ടൂറിസം മന്ത് രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടനത്തിൽ പെങ്കടുക്കണമെങ്കിൽ മന്ത്രിമാർക്ക് ഖൊരക്പൂരിൽ പോകാമെന്ന് കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരത്ത് മൻ കീ ബാത്ത് കേൾക്കാനായാണ് എത്തിയത്. കർഷകരാണ് ചടങ്ങിലുണ്ടായിരുന്ന അതിഥികളെന്നും അദ്ദേഹം പറഞ്ഞു.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര -സംസ്ഥാന സർക്കാറുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. കോട്ടയം കുമരകത്ത് വി.എസ്. സുനിൽ കുമാർ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തിയപ്പോൾ സമാന്തരമായി തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു.
കഴക്കൂട്ടത്ത് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എന്ന പേരിൽ നടന്ന പരിപാടിയെ കുറിച്ച് സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ആരോപിച്ചതിന് മറുപടിയായാണ് കണ്ണന്താനത്തിെൻറ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.