വ്യവസായസൗഹൃദത്തിൽ സർക്കാറിന് 'കിറ്റെക്സ് പരീക്ഷണം'
text_fieldsതിരുവനന്തപുരം: അടിസ്ഥാനവികസന രംഗത്തും വ്യവസായമേഖലയിലും വൻകിട പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുേമ്പാൾ ഉണ്ടായ കിറ്റെക്സ് വിവാദം പരിഹരിക്കാൻ സി.പി.എമ്മും സർക്കാറും. തുടർഭരണം ലഭിച്ചതിന് പിന്നാലെ പൂർണമായി വ്യവസായസൗഹൃദ സംസ്ഥാനമായി മാറ്റുകയും ഇൗസ് ഒാഫ് ബിസിനസ് നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സർക്കാർ തുടങ്ങിവെച്ച വൻകിട പദ്ധതികൾ പൂർത്തിയാക്കുകയും പുതിയ വികസന സാധ്യതകൾ തേടുകയും ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് കിറ്റെക്സ് എം.ഡി 3,500 കോടിയുടെ നിക്ഷേപ പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് പ്രസ്താവിച്ചത്. കിറ്റെക്സുമായുള്ള േപാരിൽ സർക്കാറും സി.പി.എമ്മും മാത്രമല്ല കോൺഗ്രസ് നേതാക്കളും ഉണ്ടെന്നതാണ് ശ്രേദ്ധയം. സംസ്ഥാനം വിടുമെന്ന് ഉടമ ഭീഷണി ആവർത്തിക്കുേമ്പാഴും സംയമനത്തോടെ നേരിടാനാണ് സർക്കാറിെൻറയും വ്യവസായവകുപ്പിെൻറയും തീരുമാനം.
വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവന ഉദ്യോഗസ്ഥരുടെയോ നേതാക്കളുടെയോ ഭാഗത്ത് നിന്നുണ്ടാവരുതെന്നാണ് പാർട്ടിനിർദേശം. പക്ഷേ കിറ്റെക്സ് ഉടമയുടെ ആക്ഷേപങ്ങളിൽ വസ്തുത വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.