Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിറ്റെക്​സിന്​...

കിറ്റെക്​സിന്​ ശ്രീലങ്കയിൽ നിന്ന്​ ക്ഷണം

text_fields
bookmark_border
kitex
cancel

കൊച്ചി: കിറ്റക്​സ്​ ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക്​ ക്ഷണിച്ചെന്ന്​ എം.ഡി സാബു .എം. ജേക്കബ്​. ശ്രീലങ്കൻ ഡെപ്യൂട്ടി കമീഷണർ ദൊരൈസ്വാമി കിഴക്കമ്പലത്തെ കമ്പനി​ ആസ്ഥാനത്തെത്തി കിറ്റക്​സ്​ എം.ഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ മികച്ച സൗകര്യമൊരുക്കാമെന്നും അധികൃതർ കിറ്റക്​സിന്​ വാഗ്​ദാനം നൽകി. മൂന്ന്​ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

3500 കോടി രൂപയുടെ നിക്ഷേപത്തിന്​ ശ്രീലങ്കയിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കാമെന്നും പൂർണപിന്തുണയും നൽകുമെന്നും വാഗ്​ദാനം നൽകിയതായി സാബു.എം.​േജക്കബ്​ അറിയിച്ചു.

നേരത്തെ ബംഗ്ലാദേശും സമാനമായ സൗകര്യങ്ങൾ ഒരുക്കാമെന്നറിയിച്ച്​ കിറ്റക്​സിനെ സമീപിച്ചിരുന്നു. തെലങ്കാന സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച സാബു ജേക്കബ്​ അവിടെ പോയി സർക്കാറുമായി ചർച്ച നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളും കിറ്റക്​സിനെ സമീപിച്ചിരുന്നു.

സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച്​ ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്ന്​ കിറ്റക്​സ്​ പിന്മാറിയതായി കമ്പനി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെ നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വിമർ​​ശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KitexSri Lanka
News Summary - Kitex invited from Sri Lanka
Next Story