കിറ്റെക്സ്: ഓഹരി കുതിപ്പിെൻറ മറവിൽ കൂട്ട വിൽപന
text_fieldsകൊച്ചി: തെലങ്കാനയിൽ നിക്ഷേപം നടത്തുമെന്ന കിറ്റെക്സിെൻറ പ്രഖ്യാപനം ഓഹരി വിപണിയിൽ വൻനേട്ടം കൊയ്യുേമ്പാൾ കമ്പനിയുടെ സ്റ്റാർ നിക്ഷേപകർ നടത്തുന്നത് കൂട്ട ഓഹരി വിൽപന. ഇക്കഴിഞ്ഞ ചൊവ്വ, തിങ്കൾ, വെള്ളി ദിവസങ്ങളിൽ നാലുലക്ഷം വീതം 12 ലക്ഷം ഓഹരികളാണ് രണ്ട് പ്രധാന പ്രമോട്ടർമാർ വിറ്റത്. വിപണിയിൽ അപ്പർ പ്രൈസ് ബാൻഡിൽ ഓഹരി നിൽക്കുേമ്പാൾ നടത്തുന്ന 'ബൾക്ക് ഡീൽ' പുതുതായി ഓഹരി വാങ്ങുന്ന ചെറുകിടക്കാരിൽ വലിയ ആശയക്കുഴപ്പം പരത്തി. ഓഹരിവില കുതിക്കുന്നതിെൻറ മറവിൽ ലാഭമെടുത്ത് പ്രധാന നിക്ഷേപകർതന്നെ പിന്മാറുന്നത് വിപണിയിലെ മോശം നീക്കമാണ്.
ഏഴുപേരാണ് കിറ്റെക്സ് ഗാർമെൻറ്സിലെ പ്രധാന നിക്ഷേപകർ. ഇതിൽ സാബു ജേക്കബിന് 33.11 ശതമാനം ഓഹരിയുണ്ട്. കിറ്റെക്സ് ചിൽഡ്രൻസ്വെയർ ലിമിറ്റഡിന് 15.92 ശതമാനം, രഞ്ജിത ജോസഫിന് 6.51 ശതമാനം, സി.കെ. ഗോപിനാഥന് 6.05 ശതമാനം, സി.കെ.ജി സൂപ്പർ മാർക്കറ്റ് ലിമിറ്റഡിന് 6.02 ശതമാനം, സി.കെ. ജിൻഷ നാഥിന് 1.8 ശതമാനം, സി.കെ.ജി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് 1.35 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം. വ്യക്തിഗത നിക്ഷേപകർ 29.94 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്.
നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ബൾക്ക് ഡീൽ പ്രകാരം സി.കെ. ജിൻഷ നാഥ് നാലുലക്ഷം ഓഹരികൾ ചൊവ്വാഴ്ച അപ്പർ പ്രൈസ് ബാൻഡായ 185.50 രൂപക്ക് വിറ്റഴിച്ചു. ഇവർതന്നെ തിങ്കളാഴ്ചയും നാലുലക്ഷം ഓഹരികൾ 135.05 രൂപക്ക് വിെറ്റാഴിഞ്ഞിട്ടുണ്ട്. കിറ്റെക്സ് ഓഹരികൾ വൻ കുതിപ്പിന് തുടക്കമിട്ട വെള്ളിയാഴ്ച സി.കെ. ഗോപിനാഥൻ വിറ്റഴിച്ചത് 135.05 രൂപക്ക് നാലുലക്ഷം ഓഹരികളാണ്. ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ ഓഹരികളിൽ ബൾക്ക് ഡീൽ നടക്കുന്നതായി കണക്കാക്കുന്നത് മൊത്തം ഷെയറിെൻറ 0.5 ശതമാനത്തിലേറെ ഒറ്റയടിക്ക് വിൽക്കുേമ്പാഴോ വാങ്ങുേമ്പാഴോ ആണ്. ബൾക്ക് ഓഹരി വാങ്ങുന്നതിലൂടെ വൻകിട നിക്ഷേപകർ കമ്പനിയിൽ വിശ്വാസം പുലർത്തുന്നതായി കണക്കാക്കപ്പെടും. വിൽക്കുേമ്പാൾ തിരിച്ചും. ബൾക്ക് വിൽപന നടന്നാൽ തൊട്ടടുത്ത നാളുകളിൽ കമ്പനി ഓഹരി വിലയിൽ വൻവീഴ്ച അനുഭവപ്പെടുമെന്നതാണ് വിപണിയിലെ കീഴ്വഴക്കം.
മൂന്നുദിനങ്ങളിൽ ഓഹരികൾ അപ്പർ പ്രൈസ് ബാൻഡിൽ എത്തിയതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിെൻറ ഓൺലൈൻ സർെവയ്ലൻസ് വിഭാഗം കിറ്റെക്സിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് കമ്പനി ചൊവ്വാഴ്ച നൽകിയ മറുപടി 'തെലങ്കാനയിൽ നടത്തുന്ന നിക്ഷേപം' സംബന്ധിച്ച വാർത്തയാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണമെന്നാണ്. തുടർച്ചയായി രണ്ടുദിവസം 20 ശതമാനവും മൂന്നാം ദിനം 10 ശതമാനവും വിലയുയർന്നാണ് കിറ്റെക്സ് ഓഹരി നിലവിൽ 185.50 രൂപയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.