കിഴുകാനം സംഭവം: ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
text_fieldsകട്ടപ്പന: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കാട്ടിറച്ചി കടത്തിയെന്ന കേസിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയരായ കിഴുകാനം ഫോറസ്റ്റ് ഓഫിസ് ജീവനക്കാരായ എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒമാരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ. മോഹനൻ, കെ.ടി. ജയകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഇതിനിടെ കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നിരാഹാരം നടത്തിവന്ന യുവാവിന്‍റെ മാതാപിതാക്കളെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഫോറസ്റ്റ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച ഉത്തരവ് കൈയിൽ കിട്ടിയാൽ കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നടത്തുന്ന നിരാഹാരം അവസാനിപ്പിക്കുമെന്ന് യുവാവിന്റെ കുടുംബവും സമരസമിതി നേതാക്കളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.