കീഴൂർ ശിവക്ഷേത്രത്തിലെ ശാന്തിക്കു നേരെ ആസിഡ് ആക്രമണം; കണ്ണിന് ഗുരുതര പരിക്ക്
text_fieldsപയ്യോളി: ക്ഷേത്രം ശാന്തിക്കുനേരെ മോഷ്ടാക്കളുടെ ആസിഡ് ആക്രമണം. ഇടതു കണ്ണിന് ഗുരുതര പരിേക്കറ്റ ബാലുശ്ശേരി അഞ്ഞൂറ്റിമംഗലം ഹരീന്ദ്രനാഥ് നമ്പൂതിരിയെ (52) കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച 4.45ഒാടെ കീഴൂർ ശിവക്ഷേത്രത്തിലാണ് സംഭവം.
അഞ്ചു പവൻ വരുന്ന സ്വർണമാല, രണ്ട് മൊബൈൽ ഫോൺ, ക്ഷേത്രത്തിെൻറ താക്കോൽക്കൂട്ടം എന്നിവ നഷ്ടപ്പെട്ടു. മണിയൂരിലെ ഒരു വീട്ടിൽ പൂജ നടത്തി പുലർച്ച ക്ഷേത്രത്തിൽ തിരിച്ചെത്തിയ ഹരീന്ദ്രനാഥ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ക്ഷേത്രക്കുളത്തിലെ പതിവ് കുളിക്കുമായി എത്തിയപ്പോഴാണ് സംഭവം. സ്വർണമാലയും മൊബൈലും താക്കോൽക്കൂട്ടവുമടങ്ങിയ തുണിസഞ്ചി ശുചിമുറിയുടെ വാതിലിനു പുറത്ത് വെച്ചതായിരുന്നു.
അകത്തുകടന്ന മോഷ്ടാവ് തുണിസഞ്ചി എടുക്കുന്നത് ശ്രദ്ധയിൽപെട്ട ഹരീന്ദ്രനാഥ് തടയാൻ ശ്രമിച്ചതോടെയാണ് മുഖത്തേക്ക് ആസിഡ് ഒഴിച്ച് രക്ഷപ്പെട്ടത്. മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഹരീന്ദ്രനാഥിെൻറ കണ്ണിലും വായിലും ആസിഡ് കാരണം ഗുരുതര പൊള്ളലേറ്റു. റോഡിൽ കാത്തുനിന്ന മോേട്ടാർ ബൈക്കിൽ മോഷ്ടാവ് രക്ഷപ്പെട്ടതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.