പത്മനാഭസ്വാമി ക്ഷേത്രദർശനം; ആരും ശ്വാസം പിടിച്ച് ജീവൻ കളയേണ്ടെന്ന് യേശുദാസ്
text_fieldsതിരുവനന്തപുരം: ദൈവത്തിന് ജാതിയില്ലെന്ന് ഗായകൻ ഡോ. കെ.ജെ. യേശുദാസ്. അവൻ വിളിക്കുമ്പോൾ അടിയൻ ചെല്ലും. ഇതിനായി ആരും ശ്വാസം പിടിച്ച് ജീവൻ കളയരുതെന്നും അദ്ദേഹം പറഞ്ഞു. സൂര്യയുടെ സംഗീത കച്ചേരിക്കിടെയായിരുന്നു ശ്രീപത്മനാഭസ്വാമി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള യേശുദാസിെൻറ പ്രതികരണം.
ഒരു സുഹൃത്തിെൻറ നിർദേശപ്രകാരമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രപ്രവേശനത്തിന് അപേക്ഷ നൽകിയത്. ഭക്തി, സത്യം, വിശ്വാസം, എന്നിവയുണ്ടെങ്കിൽ കയറാമെന്നായിരുന്നു പറഞ്ഞത്. ഹൃദയത്തിൽ ഈശ്വരനുണ്ടെങ്കിൽ എവിടെയും ഓടേണ്ട. ഏകമായ പരബ്രഹ്മത്തെയാണ് താൻ കാണുന്നത്. കയറുമ്പോൾ കയറാം. വലിഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തുമോയെന്ന് ആരാഞ്ഞിരുന്നു. മറുപടി പറഞ്ഞാൽ അതിെൻറ വ്യാഖ്യാനം വിവാദത്തിലേക്ക് നീങ്ങുമെന്നും യേശുദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.